ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് നേരെ അക്രമം ; നാലു പേര്‍ അറസ്റ്റില്‍

 

മധ്യപ്രദേശില്‍ അതിക്രമം നടത്തിയ വനിത നേതാവിന് ബിജെപി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി.

 

വിഎച്ച്പി ജില്ല സെക്രട്ടറിയും ബജ്രംഗ്ദള്‍ കണ്‍വീനറുമടക്കം നാല് പേര്‍ അറസ്റ്റിലായി. 

ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് നേരെ അക്രമം തുടര്‍ന്ന് വിഎച്ച്പി, ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍. അസമിലെ നല്‍ബേരിയില്‍ ക്രിസ്ത്യന്‍ മാനേജ്‌മെന്റ് സ്‌കൂളിനും നഗരത്തില്‍ സാധനങ്ങള്‍ വിറ്റ കടയ്ക്കും നേരെ അക്രമം ഉണ്ടായി. സംഭവത്തില്‍ വിഎച്ച്പി ജില്ല സെക്രട്ടറിയും ബജ്രംഗ്ദള്‍ കണ്‍വീനറുമടക്കം നാല് പേര്‍ അറസ്റ്റിലായി. 

അതേസമയം, മധ്യപ്രദേശില്‍ അതിക്രമം നടത്തിയ വനിത നേതാവിന് ബിജെപി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. കാഴ്ചപരിമിതിയുള്ള സ്ത്രീയെ പള്ളി പരിസരത്ത് കയറി അക്രമിക്കുകയായിരുന്നു ബിജെപി ജില്ല ഉപാധ്യക്ഷ. സംഭവത്തില്‍ പൊലീസ് ഇനിയും കേസെടുത്തിട്ടില്ല.