സമുദ്രാതിർത്തി ലംഘിച്ചു; മലയാളി അടക്കം പതിനൊന്ന് മത്സ്യതൊഴിലാളികളെ കസ്റ്റഡിയിലെടുത്ത് ശ്രീലങ്കൻ നാവികസേന

സമുദ്രാതിർത്തി ലംഘിച്ചതിനെ തുടർന്ന് മലയാളി അടക്കം പതിനൊന്ന് മത്സ്യതൊഴിലാളികളെ കസ്റ്റഡിയിലെടുത്ത് ശ്രീലങ്കൻ നാവികസേന. കോഴിക്കോട് വെസ്റ്റ്ഹിൽ സ്വദേശി രോഹൻ ഉൾപ്പെടെയുള്ള ആളുകളെയാണ് കസ്റ്റഡിയിലെടുത്തത്.

 

ഇന്നലെ വൈകീട്ട് അതിർത്തി കടന്ന ഇവരെ ലങ്കൻനാവിക സേന കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ന്യൂ ഡൽഹി:  സമുദ്രാതിർത്തി ലംഘിച്ചതിനെ തുടർന്ന് മലയാളി അടക്കം പതിനൊന്ന് മത്സ്യതൊഴിലാളികളെ കസ്റ്റഡിയിലെടുത്ത് ശ്രീലങ്കൻ നാവികസേന. കോഴിക്കോട് വെസ്റ്റ്ഹിൽ സ്വദേശി രോഹൻ ഉൾപ്പെടെയുള്ള ആളുകളെയാണ് കസ്റ്റഡിയിലെടുത്തത്.

രാമേശ്വരത്ത് നിന്നും രണ്ടാഴ്ച മുൻപാണ് മത്സ്യബന്ധനത്തിനായി തൊഴിലാളികൾ പുറപ്പെട്ടത്. ഇന്നലെ വൈകീട്ട് അതിർത്തി കടന്ന ഇവരെ ലങ്കൻനാവിക സേന കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇവരുടെ രേഖകൾ ആവശ്യപ്പെട്ട് ഉദ്യോഗസ്ഥർ കുടുംബത്തെ സമീപിച്ചു.