നിങ്ങൾ എന്തുകൊണ്ടാണ് വിക്രം ഗൗഡയെ കൊന്നതിൽ അന്വേഷണം ഉണ്ടോ എന്ന് ചോദിക്കുന്നത് ? പൊലീസിനെ അനുമോദിക്കുകയല്ലേ വേണ്ടത് : മാധ്യമങ്ങളോട് സിദ്ധരാമയ്യ
ആയുധം താഴെയിട്ട് മുഖ്യധാരയിലേക്ക് വരാനുള്ള സർക്കാറിന്റെ നിർദേശവും സേനയുടെ ആവശ്യവും നിരാകരിച്ച സാഹചര്യത്തിലാണ് നക്സൽ നേതാവ് വിക്രം ഗൗഡയെ പൊലീസ് ഏറ്റുമുട്ടലിൽ വധിച്ചതെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ.
ബംഗളൂരു: ആയുധം താഴെയിട്ട് മുഖ്യധാരയിലേക്ക് വരാനുള്ള സർക്കാറിന്റെ നിർദേശവും സേനയുടെ ആവശ്യവും നിരാകരിച്ച സാഹചര്യത്തിലാണ് നക്സൽ നേതാവ് വിക്രം ഗൗഡയെ പൊലീസ് ഏറ്റുമുട്ടലിൽ വധിച്ചതെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ.
ബുധനാഴ്ച ബംഗളൂരുവിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.നിങ്ങൾ (മാധ്യമങ്ങൾ) എന്തുകൊണ്ടാണ് വിക്രം ഗൗഡയെ കൊന്നതിൽ അന്വേഷണം ഉണ്ടോ എന്ന് ചോദിക്കുന്നത്? പൊലീസിനെ അനുമോദിക്കുകയല്ലേ വേണ്ടത്.
നിങ്ങൾ ആരായുന്ന കാര്യം സർക്കാറിന്റെ മുന്നിലില്ല. നക്സലുകൾ കീഴടങ്ങിയാൽ മുഖ്യധാരയിൽ ജീവിക്കാൻ എല്ലാ സൗകര്യങ്ങളും നൽകുമെന്ന സർക്കാർ ഉത്തരവ് നിലവിലുണ്ട്.
വിക്രം ഗൗഡ കീഴടങ്ങിയില്ല. കേരള സർക്കാർ 25 ലക്ഷം രൂപയാണ് റിവാർഡ് പ്രഖ്യാപിച്ചത്. ഞങ്ങളുടെ ഗവൺമെന്റ് അഞ്ചു ലക്ഷം രൂപയേ പ്രഖ്യാപിച്ചുള്ളൂവെന്ന് സിദ്ധരാമയ്യ പറഞ്ഞു.