വിജയ് ഇന്ന് പെരമ്പൂര്‍ മണ്ഡലത്തില്‍ പത്രിക നല്‍കും
വിജയ് ഇന്ന് പെരമ്പൂര്‍ മണ്ഡലത്തില്‍ പത്രിക നല്‍കും
ഏപ്രില്‍ ആറ് വരെയാണ് പത്രിക സമര്‍പ്പിയ്ക്കാനുള്ള സമയം.
Mar 30, 2026, 08:04 IST
രണ്ട് മണിയ്ക്ക് പെരമ്പൂരില്‍ നടക്കുന്ന റാലിയിലും വിജയ് പങ്കെടുക്കും.
തമിഴ്നാട്ടില്‍ നിയമസഭ തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രികാ സമര്‍പ്പണം ഇന്ന് ആരംഭിക്കും. തമിഴക വെട്രി കഴകം അധ്യക്ഷന്‍ വിജയ് ഇന്ന് പെരമ്പൂര്‍ മണ്ഡലത്തില്‍ പത്രിക നല്‍കും. ഉച്ചയ്ക്ക് 12 മണിയോടെ പത്രിക നല്‍കുമെന്നാണ് സൂചന. തുടര്‍ന്ന് കൊളത്തൂര്‍, വില്ലിവാക്കം മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളുടെ പത്രികാ സമര്‍പ്പണത്തിലും വിജയ് പങ്കെടുക്കും. രണ്ട് മണിയ്ക്ക് പെരമ്പൂരില്‍ നടക്കുന്ന റാലിയിലും വിജയ് പങ്കെടുക്കും.
ഏപ്രില്‍ ആറ് വരെയാണ് പത്രിക സമര്‍പ്പിയ്ക്കാനുള്ള സമയം. എന്നാല്‍, അതിനിടെ നാല് ദിവസങ്ങള്‍ സര്‍ക്കാര്‍ അവധി ദിവസങ്ങള്‍ വരുന്നതിനാല്‍ വേഗത്തില്‍ പത്രികാ സമര്‍പ്പണം പൂര്‍ത്തിയാക്കാണ് എല്ലാ പാര്‍ട്ടികളുടെയും തീരുമാനം.