22 നിബന്ധനകളോടെ വിജയ് നാളെ കടലൂരില്‍ പ്രചാരണം നടത്തും

തമിഴക വെട്രി കഴകം അധ്യക്ഷന്‍ വിജയ് നാളെ കടലൂരില്‍ പ്രചാരണം നടത്തും. രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് 2 മണി വരെയാണ് പ്രചാരണത്തിന് അനുമതി.22 നിബന്ധനകളോടെയാണ് പൊലിസ് അനുമതി നല്‍കിയത്. റോഡ് ഷോ അനുവദിക്കില്ല. മഞ്‌ജൈനഗര്‍ ഗ്രൗണ്ടില്‍ പൊതുയോഗം നടത്താനാണ് അനുമതി. 12,000 പേര്‍ പങ്കെടുക്കുമെന്ന് ടിവികെ അറിയിച്ചു

 

രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് 2 മണി വരെയാണ് പ്രചാരണത്തിന് അനുമതി.22 നിബന്ധനകളോടെയാണ് പൊലിസ് അനുമതി നല്‍കിയത്.

തമിഴക വെട്രി കഴകം അധ്യക്ഷന്‍ വിജയ് നാളെ കടലൂരില്‍ പ്രചാരണം നടത്തും. രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് 2 മണി വരെയാണ് പ്രചാരണത്തിന് അനുമതി.22 നിബന്ധനകളോടെയാണ് പൊലിസ് അനുമതി നല്‍കിയത്. റോഡ് ഷോ അനുവദിക്കില്ല. മഞ്‌ജൈനഗര്‍ ഗ്രൗണ്ടില്‍ പൊതുയോഗം നടത്താനാണ് അനുമതി. 12,000 പേര്‍ പങ്കെടുക്കുമെന്ന് ടിവികെ അറിയിച്ചു.

വിജയുടെ അവസാന പ്രചാരണം ചെന്നൈയിലാണ് നടക്കുക. 21ന് നന്ദനം വൈഎംസിഎ ഗ്രൗണ്ടില്‍ പൊതുയോഗം നടത്തും. 4000 പേര്‍ക്ക് മാത്രമാണ് അനുമതി.അതേസമയംതെരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടി പുറത്തിറക്കിയ പ്രകടനപത്രികയിൽ സ്ത്രീകളെയും യുവാക്കളെയും ലക്ഷ്യമിട്ടുള്ള വൻ വാഗ്ദാനങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

60 വയസ്സിന് താഴെയുള്ള സ്ത്രീകൾക്ക് പ്രതിമാസം 2,500 രൂപ ധനസഹായം, കുടുംബങ്ങൾക്ക് 25 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് എന്നിവയാണ് പ്രധാന പ്രഖ്യാപനങ്ങൾ.വർഷത്തിൽ ആറ് പാചകവാതക സിലിണ്ടറുകൾ സൗജന്യമായി നൽകുമെന്നും എല്ലാ വീടുകൾക്കും 200 യൂണിറ്റ് വരെ വൈദ്യുതി സൗജന്യമാക്കുമെന്നും ടി.വി.കെ വാഗ്ദാനം ചെയ്യുന്നുണ്ട്.

പാവപ്പെട്ട യുവതികളുടെ വിവാഹത്തിന് എട്ട് ഗ്രാം സ്വർണ്ണവും പട്ടുസാരിയും നൽകുമെന്നും വിദ്യാഭ്യാസ മേഖലക്ക് ഊന്നൽ നൽകിക്കൊണ്ട് 100 'കാമരാജർ സ്കൂൾ ഓഫ് എക്സലൻസ്' സ്ഥാപിക്കുമെന്നും ഈടുരഹിത വിദ്യാഭ്യാസ വായ്പകൾ ലഭ്യമാക്കുമെന്നും വിജയ് വ്യക്തമാക്കി.