രാഹുല്‍ ഗാന്ധി സഹോദരന്‍ , ഖാര്‍ഗെയ്ക്കും കെ സി വേണുഗോപാലിനും ഉള്‍പ്പെടെ നന്ദി പറഞ്ഞ് വിജയ്
വിപുലമായ ചടങ്ങാണ് ഒരുക്കിയിരുന്നത്.
സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ നിര്‍ണായക പിന്തുണ നല്‍കിയ സിപിഎം, സിപിഐ, വിസികെ, മുസ്ലീം ലീഗ് എന്നീ പാര്‍ട്ടികളുടെ നേതാക്കളുടെ പേരെടുത്ത് പറഞ്ഞും വിജയ് നന്ദി അറിയിച്ചു.
സര്‍ക്കാര്‍ രൂപീകരണത്തില്‍ ഒപ്പം നിന്നവര്‍ക്ക് നന്ദി പറഞ്ഞ് തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് വിജയ് നന്ദി പറഞ്ഞു. സത്യപ്രതിജ്ഞയില്‍ പങ്കെടുക്കാന്‍ എത്തിയ രാഹുല്‍ ഗാന്ധി സഹോദരന്‍ ആണെന്നാണ് വിജയ് പറഞ്ഞത്. ഒപ്പം എഐസിസി സംഘടന ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനും വിജയ് നന്ദി പറഞ്ഞു. സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ നിര്‍ണായക പിന്തുണ നല്‍കിയ സിപിഎം, സിപിഐ, വിസികെ, മുസ്ലീം ലീഗ് എന്നീ പാര്‍ട്ടികളുടെ നേതാക്കളുടെ പേരെടുത്ത് പറഞ്ഞും വിജയ് നന്ദി അറിയിച്ചു.
വിപുലമായ ചടങ്ങാണ് ഒരുക്കിയിരുന്നത്. ചടങ്ങിന് സാക്ഷിയാകാന്‍ വിജയ്‌യുടെ കുടുംബാഗങ്ങളും ടിവികെ പ്രവര്‍ത്തകരും സിനിമാ താരങ്ങളും അടക്കം വലിയ നിരയാണ് എത്തിയത്. 120 എംഎല്‍എമാരുടെ പിന്തുണയോടെയാണ് ടിവികെയുടെ സര്‍ക്കാര്‍ രൂപീകരിച്ചത്. വിജയ്‌ക്കൊപ്പം സത്യപ്രതിജ്ഞ ചെയ്തത് ഒമ്പത് മന്ത്രിമാരാണ്.