വിജയ്‌യെ രണ്ടര വര്‍ഷം മുഖ്യമന്ത്രി ആക്കാമെന്ന് പറഞ്ഞു, തമിഴ്‌നാട് ദില്ലിക്ക് മുന്നില്‍ കീഴടങ്ങില്ലെന്ന് വിജയ് മറുപടി നല്‍കിയെന്ന് ടിവികെ നേതാവ്
വിജയ് അത് നിരസിച്ചെന്നും ആധവ് അര്‍ജുന പറയുന്നു.
Mar 18, 2026, 06:19 IST
ടിവികെയെക്ക് പകുതി സീറ്റും വിജയ്ക്ക് പകുതി ടേം മുഖ്യമന്ത്രി സ്ഥാനവും ഓഫര്‍ ചെയ്തു.
ടിവികെയ്ക്കും വിജയ്ക്കും ബിജെപി വമ്പന്‍ ഓഫര്‍ നല്‍കിയെന്ന വെളിപ്പെടുത്തലുമായി ടിവികെ നേതാവ് ആധവ് അര്‍ജുന. ടിവികെയെക്ക് പകുതി സീറ്റും വിജയ്ക്ക് പകുതി ടേം മുഖ്യമന്ത്രി സ്ഥാനവും ഓഫര്‍ ചെയ്തു.
വിജയ്‌യെ രണ്ടര വര്‍ഷം മുഖ്യമന്ത്രി ആക്കാമെന്ന് പറഞ്ഞു. എന്നാല്‍ വിജയ് അത് നിരസിച്ചെന്നും ആധവ് അര്‍ജുന പറയുന്നു. തമിഴ്‌നാട് ദില്ലിക്ക് മുന്നില്‍ കീഴടങ്ങില്ലെന്ന് വിജയ് പറഞ്ഞതായും ആധവ് വ്യക്തമാക്കി. തമിഴ്‌നാട്ടിലെ 234 സീറ്റിലും ടിവികെ മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ബിജെപിയുമായി ചര്‍ച്ച നടത്തിയിട്ടില്ല എന്നാണ് വിജയ്‌യുടെ പ്രതികരണം.