'സ്ത്രീകളെ അപമാനിച്ചു, വിജയ്ക്ക് ഉത്തരവാദിത്തമില്ല '; നടി രഞ്ചന നാച്ചിയാര്‍ ടിവികെ വിട്ട് ഡിഎംകെയില്‍ ചേര്‍ന്നു

പാര്‍ട്ടിക്കുള്ളിലെ പ്രശ്നങ്ങള്‍ വിജയ്യെ അറിയിക്കാന്‍ താന്‍ ഒരുപാട് കഷ്ടപ്പെട്ടു.

 

പാര്‍ട്ടിയിലെ സ്ത്രീകള്‍ നിരന്തരമായി അപമാനിക്കപ്പെടുകയാണ്.

 നടന്‍ വിജയ് നയിക്കുന്ന ടിവികെ വിട്ട് അഭിനേത്രി രഞ്ചന നാച്ചിയാര്‍ ഡിഎംകെയില്‍ ചേര്‍ന്നു. സ്ത്രീകളെ അപമാനിച്ചെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് താന്‍ ടിവികെ വിട്ടതെന്ന് താരം വ്യക്തമാക്കി. ടിവികെ നേതൃത്വത്തെ സമീപിക്കാന്‍ പോലും കഴിയില്ല. ടിവികെ പ്രവര്‍ത്തകരുടെ പ്രശ്നങ്ങള്‍ ശ്രദ്ധിക്കാന്‍ പാര്‍ട്ടി നേതാക്കള്‍ക്ക് കഴിയുന്നുമില്ലെന്ന് രഞ്ചന ആരോപിച്ചു.

പാര്‍ട്ടിയിലെ സ്ത്രീകള്‍ നിരന്തരമായി അപമാനിക്കപ്പെടുകയാണ്. പ്രത്യേകിച്ച് വിജയ്യുടെ ഭാഗത്തു നിന്നും അങ്ങനെയാണെന്നും രഞ്ചന ആരോപിക്കുന്നു. എട്ടു വര്‍ഷത്തോളം ബിജെപിയില്‍ പ്രവര്‍ത്തിച്ച രഞ്ചന ത്രിഭാഷ നയവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളെ തുടര്‍ന്നാണ് അവിടം വിട്ടത്. വിജയ്ക്ക് ഉത്തരവാദിത്തമില്ലെന്നും രഞ്ചന കുറ്റപ്പെടുത്തുന്നുണ്ട്. സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് രഞ്ചനയുടെ പാര്‍ട്ടി മാറ്റം.

പാര്‍ട്ടിക്കുള്ളിലെ പ്രശ്നങ്ങള്‍ വിജയ്യെ അറിയിക്കാന്‍ താന്‍ ഒരുപാട് കഷ്ടപ്പെട്ടു. എന്നാല്‍ സ്റ്റാലിനെ സന്ദര്‍ശിക്കാന്‍ തനിക്ക് വളരെ വേഗം കഴിഞ്ഞുവെന്നും രഞ്ചന പറയുന്നു. കഴിഞ്ഞ ഒരു വര്‍ഷമായി ടിവികെയ്ക്കൊപ്പമായിരുന്നു. പാര്‍ട്ടിയുടെ പ്രസ്താവനകളും പ്രവര്‍ത്തനങ്ങളും അംഗീകരിക്കാന്‍ കഴിയില്ല. പ്രധാന പ്രശ്നങ്ങളിലൊന്നും ഒരു ഉത്തരവാദിത്തവും കാണിക്കുന്നില്ല. മാത്രമല്ല അന്താരാഷ്ട്ര വനിതാ ദിനത്തില്‍ വിജയ് നടത്തിയ പരാമര്‍ശങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും അവര്‍ വിശദീകരിച്ചു