തമിഴ്‌നാട്ടില്‍ വിജയ് സര്‍ക്കാരിന് ഇന്ന് വിശ്വാസവോട്ടെടുപ്പ്
തമിഴ്‌നാട്ടില്‍ വിജയ് സര്‍ക്കാരിന് ഇന്ന് വിശ്വാസവോട്ടെടുപ്പ്
എഐഎഡിഎംകെയിലെ വിമത പക്ഷം വിജയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
May 13, 2026, 06:55 IST
233 അംഗങ്ങളില്‍ 120 എംഎല്‍എമാരുടെ പിന്തുണയോടെയാണ് ടിവികെ സര്‍ക്കാര്‍ രൂപീകരിച്ചത്.
തമിഴ്‌നാട്ടില്‍ വിജയ് സര്‍ക്കാരിന് ഇന്ന് വിശ്വാസവോട്ടെടുപ്പ്.രാവിലെ 9.30നാണ് സഭ ചേരുന്നത്. 233 അംഗങ്ങളില്‍ 120 എംഎല്‍എമാരുടെ പിന്തുണയോടെയാണ് ടിവികെ സര്‍ക്കാര്‍ രൂപീകരിച്ചത്. എഐഎഡിഎംകെയിലെ വിമത പക്ഷം വിജയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
എന്നാല്‍ വിജയ് സര്‍ക്കാരിനെ എതിര്‍ത്ത് വോട്ടുചെയ്യാന്‍ എഐഎഡിഎംകെയിലെ ഇപിഎസ് പക്ഷം വിപ്പ് നല്‍കിയിട്ടുണ്ട്. തിനാല്‍ എഐഎഡിഎംകെയ്ക്കും ഇപിഎസിനും ഇന്നത്തെ ദിവസം നിര്‍ണായകമാണ്.ഏറ്റവും വലിയ ഒറ്റകക്ഷിയായ ടിവികെയ്ക്ക് നാല് ദിവസം നീണ്ട രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് സര്‍ക്കാര്‍ രൂപീകരിക്കാനായത്.