ജയിച്ച എംഎല്‍എമാരെ താമസിപ്പിക്കാന്‍ റിസോര്‍ട്ട് ബുക്ക് ചെയ്ത് വിജയ്
ജയിച്ച എംഎല്‍എമാരെ താമസിപ്പിക്കാന്‍ റിസോര്‍ട്ട് ബുക്ക് ചെയ്ത് വിജയ്
വിജയിക്കുന്ന സ്ഥാനാര്‍ഥികള്‍ ഫലപ്രഖ്യാപനത്തിന് പിന്നാലെ പനയൂരിലെ പാര്‍ട്ടി ആസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യണമെന്ന് വിജയ് നിര്‍ദേശിച്ചിരിക്കുകയാണ്.
May 3, 2026, 13:26 IST
പൂഞ്ചേരിയിലെ ഒരു സ്വകാര്യ റിസോര്‍ട്ടില്‍ നൂറോളം സ്ഥാനാര്‍ഥികളെ താമസിപ്പിക്കാനുള്ള സൗകര്യങ്ങള്‍ പാര്‍ട്ടി ഒരുക്കിയിട്ടുണ്ട്.
തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാനിരിക്കെ, ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത സാഹചര്യം ഉണ്ടായാല്‍ എംഎല്‍എമാരെ സംരക്ഷിക്കുന്നതിനായി നടന്‍ വിജയ്യുടെ തമിഴക വെട്രി കഴകം (ടിവികെ) മുന്‍കരുതല്‍ നടപടികള്‍ ആരംഭിച്ചു. ഇതിന്റെ ഭാഗമായി മഹാബലിപുരത്തിന് സമീപമുള്ള പൂഞ്ചേരിയിലെ ഒരു സ്വകാര്യ റിസോര്‍ട്ടില്‍ നൂറോളം സ്ഥാനാര്‍ഥികളെ താമസിപ്പിക്കാനുള്ള സൗകര്യങ്ങള്‍ പാര്‍ട്ടി ഒരുക്കിയിട്ടുണ്ട്.
വിജയിക്കുന്ന സ്ഥാനാര്‍ഥികള്‍ ഫലപ്രഖ്യാപനത്തിന് പിന്നാലെ പനയൂരിലെ പാര്‍ട്ടി ആസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യണമെന്ന് വിജയ് നിര്‍ദേശിച്ചിരിക്കുകയാണ്. ജയിച്ചുകഴിഞ്ഞാല്‍ എങ്ങോട്ടും പോകരുത് എന്ന് അദ്ദേഹം സ്ഥാനാര്‍ഥികളോട് തമാശരൂപേണ പറഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്.