ജനനായകന്‍ സിനിമയുടെ നിര്‍മ്മാതാവിനെ ദില്ലി പ്രതിനിധിയായി നിയമിച്ച് വിജയ് ; വീണ്ടും അസാധാരണ നിയമനം
നടപടിയില്‍ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്.
Jun 27, 2026, 06:40 IST
ഒരു വര്‍ഷത്തേക്കാണ് നിയമനം.
വീണ്ടും അസാധാരണ നിയമനവുമായി വിജയ് സര്‍ക്കാര്‍. ജനനായകന്‍ സിനിമ നിര്‍മ്മാതാവ് കെ വെങ്കട്ടനാരായണയെ ദില്ലിയില്‍ തമിഴ്‌നാട് സര്‍ക്കാര്‍ പ്രതിനിധിയായി നിയമനം നല്‍കി. നടപടിയില്‍ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. ജനനായകന്‍ സിനിമാ നിര്‍മാതാവും കെ.വി.എന്‍.പ്രൊഡക്ഷന്‍സ് ഉടമയുമാണ് ഇദ്ദേഹം. ഒരു വര്‍ഷത്തേക്കാണ് നിയമനം.
വെങ്കട്ടരമണ ബംഗലൂരുവില്‍ ആണ് സ്ഥിരതാമസം. വിജയ് യുടെ അവസാന ചിത്രം ഇപ്പോഴും പെട്ടിയിലാണ്. ജനനായകന്‍ സിനിമ നിര്‍മിച്ചാല്‍ പ്രശ്‌നങ്ങള്‍ നേരിടുമെന്ന് വിജയ് പറഞ്ഞിരുന്നു. നിര്‍മാതാവിന് 500 കോടിയുടെ നഷ്ടം എന്നാണ് കോടതിയില്‍ വാദിച്ചത്. എങ്കിലും സിനിമ നിര്‍മിക്കാന്‍ തയാറായി, മറ്റാരും റിസ്‌ക് എടുക്കില്ലായിരുന്നു എന്നാണ് മലേഷ്യയിലെ ലോഞ്ചില്‍ വിജയ് പറഞ്ഞത്. ഇപ്പോഴിതാ വെങ്കട്ടരമണയ്ക്ക് സര്‍ക്കാര്‍ പദവി നല്‍കിയത് ചര്‍ച്ചയായി കഴിഞ്ഞു.