വിവാദങ്ങള്‍ക്കിടെ പൊതുവേദിയില്‍ ഒരുമിച്ചെത്തി വിജയ്‌യും തൃഷയും
വിവാദങ്ങൾ ആളികത്തി നിൽക്കുമ്പോൾ പൊതുവേദിയില്‍ ഒരുമിച്ചെത്തി വിജയ്‌യും തൃഷയും.നിർമ്മാതാവ് കല്പാത്തി എസ്. സുരേഷിന്റെയും മീനാക്ഷി സുരേഷിന്റെയും മകന്റെ വിവാഹ സത്കാരത്തിനാണ് താരജോഡികള്‍ ഒന്നിച്ചെത്തിയത്.
ഓഫ് വൈറ്റില്‍ ചുവന്ന ബോർഡറുള്ള കാഞ്ചീവരം സാരിയും ചുവന്ന സ്ലീവ്‌ലെസ് ബ്ലൗസുമാണ് തൃഷ ധരിച്ചിരുന്നത്. വിജയ് ആകട്ടെ ഓഫ് വൈറ്റ് സില്‍ക്ക് ഷർട്ടും മാച്ചിംഗ് മുണ്ടുമാണ് ധരിച്ചത്.
വിവാദങ്ങൾ ആളികത്തി നിൽക്കുമ്പോൾ പൊതുവേദിയില്‍ ഒരുമിച്ചെത്തി വിജയ്‌യും തൃഷയും.നിർമ്മാതാവ് കല്പാത്തി എസ്. സുരേഷിന്റെയും മീനാക്ഷി സുരേഷിന്റെയും മകന്റെ വിവാഹ സത്കാരത്തിനാണ് താരജോഡികള്‍ ഒന്നിച്ചെത്തിയത്.
വിജയ്ക്കെതിരെ ഭാര്യ സംഗീത സ്വർണലിംഗം വിവാഹമോചന ഹർജി നല്‍കിയതിന് പിന്നാലെ വൻചർച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്.വിവാഹ മോചനഹർജി കോടതിക്ക് പുറത്തുവച്ച് ഒത്തുതീർപ്പാക്കാൻ വിജയ് ശ്രമിക്കുന്നുവെന്ന റിപ്പോർട്ടുകളും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
ഒരുമിച്ച് ഒരു കാറില്‍ വന്നിറങ്ങിയ ഇരുവരെയും സ്വീകരിച്ച് വിവാഹവേദിയിലേക്ക് ആനയിക്കുന്നത് വീഡിയോയില്‍ കാണാം. മാച്ചിംഗ് വസ്ത്രങ്ങളാണ് വിജയും തൃഷയും ധരിച്ചിരിക്കുന്നവത് എന്നും ആരാധകർ കണ്ടെത്തി. ഓഫ് വൈറ്റില്‍ ചുവന്ന ബോർഡറുള്ള കാഞ്ചീവരം സാരിയും ചുവന്ന സ്ലീവ്‌ലെസ് ബ്ലൗസുമാണ് തൃഷ ധരിച്ചിരുന്നത്. വിജയ് ആകട്ടെ ഓഫ് വൈറ്റ് സില്‍ക്ക് ഷർട്ടും മാച്ചിംഗ് മുണ്ടുമാണ് ധരിച്ചത്.