കർണാടകയില്‍ മോര്‍ച്ചറിയിലെ സ്ത്രീകളുടെ മൃതദേഹങ്ങളുടെ ദൃശ്യങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച ജീവനക്കാരൻ പിടിയില്‍
മോർച്ചറിയില്‍ സൂക്ഷിച്ച മരിച്ച സ്ത്രീകളുടെ ചിത്രങ്ങളും വീഡിയോകളും അനധികൃതമായി പകർത്തി സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ച സംഭവത്തില്‍ മോർച്ചറി ജീവനക്കാരൻ അറസ്റ്റില്‍
വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴി പ്രതി തന്നെയാണോ നേരിട്ട് ഈ ദൃശ്യങ്ങള്‍ അപ്‌ലോഡ് ചെയ്തത്, അല്ല കൂടുതല്‍ പ്രതികള്‍ ഇതിന് പിന്നിലുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്
ബിദാർ : മോർച്ചറിയില്‍ സൂക്ഷിച്ച മരിച്ച സ്ത്രീകളുടെ ചിത്രങ്ങളും വീഡിയോകളും അനധികൃതമായി പകർത്തി സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ച സംഭവത്തില്‍ മോർച്ചറി ജീവനക്കാരൻ അറസ്റ്റില്‍.കർണാടകയിലെ ബിദാർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയൻസസ് ആശുപത്രിയിലെ കരാർ ജീവനക്കാരനായ മുനീർ അഹമ്മദിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.ചിത്രങ്ങളും വീഡിയോകളും പിന്നീട് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.
ഏറെക്കാലമായി ആശുപത്രിയിലെ കരാർ ജീവനക്കാരനായിരുന്നു പ്രതി. വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴി പ്രതി തന്നെയാണോ നേരിട്ട് ഈ ദൃശ്യങ്ങള്‍ അപ്‌ലോഡ് ചെയ്തത്, അല്ല കൂടുതല്‍ പ്രതികള്‍ ഇതിന് പിന്നിലുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
സംഭവത്തില്‍ കർണാടക സംസ്ഥാന വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്. ആരോഗ്യ വകുപ്പിനോട് വനിതാ കമ്മീഷൻ റിപ്പോർട്ട് ഉണ്ടാക്കി. കുറ്റക്കാർക്കെതിരെ കർശനമായ നടപടി സ്വീകരിക്കണമെന്നും വനിതാ കമ്മീഷൻ ഉത്തരവിട്ടിട്ടുണ്ട്.