മധ്യപ്രദേശില്‍ പശുവിനെ ലൈംഗികമായി പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ പ്രചരിച്ചു; പിന്നാലെ വ്യാപക സംഘര്‍ഷം
മധ്യപ്രദേശില്‍ യുവാവ് പശുവിനെ ലൈംഗീകമായി പീഡിപ്പിച്ചെന്ന വാർത്തക്ക് പിന്നാലെ പ്രദേശവാസികള്‍ കടകള്‍ തകര്‍ക്കുകയും വീടും വാഹനങ്ങളും കത്തിക്കുകയും ചെയ്തു സംഘർഷം.
Updated: Feb 2, 2026, 12:41 IST
പീഡനത്തിനിരയായ പശു യുവാവിന്റെ ഉടമസ്ഥതയില്‍ ഉള്ളതാണ്. പീഡനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് സംഘർഷം ആരംഭിക്കുന്നത്
മധ്യപ്രദേശില്‍ യുവാവ് പശുവിനെ ലൈംഗീകമായി പീഡിപ്പിച്ചെന്ന വാർത്തക്ക് പിന്നാലെ പ്രദേശവാസികള്‍ കടകള്‍ തകര്‍ക്കുകയും വീടും വാഹനങ്ങളും കത്തിക്കുകയും ചെയ്തു സംഘർഷം.മധ്യപ്രദേശിലെ ബേതുല്‍ ജില്ലയിലെ ദാംജിപുരയില്‍ ആണ് സംഭവം. സംഭവത്തില്‍ യുവാവിനെ അറസ്റ്റ് ചെയ്തതായും സ്ഥിതി നിയന്ത്രണത്തിലാക്കിയതായും പോലീസ് അറിയിച്ചു.
പീഡനത്തിനിരയായ പശു യുവാവിന്റെ ഉടമസ്ഥതയില്‍ ഉള്ളതാണ്. പീഡനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് സംഘർഷം ആരംഭിക്കുന്നത്. ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, ഏഴ് കടകള്‍, നാല് കാറുകള്‍, നാല് ബൈക്കുകള്‍, ഒരു വീട് എന്നിവ നാട്ടുകാർ തീയിട്ടതോടെ സംഘർഷം മറ്റ് നിരവധി സ്ഥാപനങ്ങളിലേക്കും വ്യാപിച്ചു.
അഗ്നിശമന സേനയെ വിളിച്ചുവരുത്തി തീ നിയന്ത്രണവിധേയമാക്കി. അതേസമയം, ആർക്കും പരിക്കേറ്റതായി റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നിരുന്നാലും, ലക്ഷക്കണക്കിന് രൂപയുടെ സ്വത്തുക്കള്‍ക്ക് നാശം സംഭവിച്ചതായി പറയപ്പെടുന്നു.