പ്രധാനമന്ത്രിക്കെതിരെ അധിക്ഷേപ വീഡിയോ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കെതിരായ കേസ് അവസാനിപ്പിക്കുന്നു

വിവാദ വീഡിയോയ്ക്ക് പിന്നാലെ പെണ്‍കുട്ടി മാപ്പ് പറഞ്ഞ് വീഡിയോ പുറത്തിറക്കിയിരുന്നു

 

നോയിഡ പൊലീസ് രജിസ്റ്റര്‍ ചെയ്ത സീറോ എഫ്‌ഐആര്‍ ഡല്‍ഹിയിലേക്ക് കൈമാറിയിരുന്നെങ്കിലും, കേസ് തുടരേണ്ടതില്ലെന്നാണ് ഡല്‍ഹി പൊലീസിന്റെ തീരുമാനം.

ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ കഴിഞ്ഞ മാസം നടന്ന കോക്രോച്ച് ജനതാ പാര്‍ട്ടി  പ്രതിഷേധത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അസഭ്യം പറഞ്ഞതായി വൈറലായ വീഡിയോയുമായി ബന്ധപ്പെട്ട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് ഡല്‍ഹി പൊലീസ് അവസാനിപ്പിക്കുന്നു.
നോയിഡ പൊലീസ് രജിസ്റ്റര്‍ ചെയ്ത സീറോ എഫ്‌ഐആര്‍ ഡല്‍ഹിയിലേക്ക് കൈമാറിയിരുന്നെങ്കിലും, കേസ് തുടരേണ്ടതില്ലെന്നാണ് ഡല്‍ഹി പൊലീസിന്റെ തീരുമാനം.

വിവാദ വീഡിയോയ്ക്ക് പിന്നാലെ പെണ്‍കുട്ടി മാപ്പ് പറഞ്ഞ് വീഡിയോ പുറത്തിറക്കിയിരുന്നു. തനിക്ക് 15 വയസാണെന്നും പ്രതിഷേധ സ്ഥലത്ത് മറ്റുള്ളവരുടെ സ്വാധീനത്തിലാണ് അത്തരം പരാമര്‍ശങ്ങള്‍ നടത്തിയതെന്നും അവള്‍ പറഞ്ഞു.
'ഞാന്‍ വെറും 15 വയസ്സുള്ള കുട്ടിയാണ്. ഞാന്‍ ചെയ്തത് ഒരിക്കലും ക്ഷമിക്കാനാകാത്ത തെറ്റാണ്. ഞാന്‍ രാജ്യത്തോടാകെ മാപ്പ് ചോദിക്കുന്നു. എനിക്ക് എന്നെത്തന്നെ നോക്കാന്‍ പോലും കഴിയുന്നില്ല. ദയവായി എന്നോട് ക്ഷമിക്കണം,' എന്നാണ് വീഡിയോയില്‍ പെണ്‍കുട്ടി പറഞ്ഞത്.

സാമൂഹിക മാധ്യമങ്ങളില്‍ പെണ്‍കുട്ടിയോട് കരുണ കാണിക്കണമെന്ന ആവശ്യം ശക്തമായതിനു പിന്നാലെ, കഴിഞ്ഞ വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതികരിച്ചിരുന്നു. തന്നെ അധിക്ഷേപിച്ച കുട്ടികളോട് ക്ഷമിക്കുന്നുവെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.