മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും പദ്മഭൂഷണ്‍ ജേതാവുമായ എച്ച്‌.കെ. ദുവ അന്തരിച്ചു

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും പദ്മഭൂഷണ്‍ ജേതാവുമായ എച്ച്‌.കെ. ദുവ (88) അന്തരിച്ചു. ദല്‍ഹിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മുന്‍ പ്രധാനമന്ത്രിമാരായ എച്ച്‌.ഡി ദേവഗൗഡ, അടല്‍ ബിഹാരി വാജ്‌പേയി എന്നിവരുടെ മാധ്യമ ഉപദേഷ്ടാവായും പ്രവര്‍ത്തിച്ചിട്ടുണ്ട്

 

മുന്‍ പ്രധാനമന്ത്രിമാരായ എച്ച്‌.ഡി ദേവഗൗഡ, അടല്‍ ബിഹാരി വാജ്‌പേയി എന്നിവരുടെ മാധ്യമ ഉപദേഷ്ടാവായും പ്രവര്‍ത്തിച്ചിട്ടുണ്ട്

ന്യൂ ഡൽഹി  : മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും പദ്മഭൂഷണ്‍ ജേതാവുമായ എച്ച്‌.കെ. ദുവ (88) അന്തരിച്ചു. ദല്‍ഹിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മുന്‍ പ്രധാനമന്ത്രിമാരായ എച്ച്‌.ഡി ദേവഗൗഡ, അടല്‍ ബിഹാരി വാജ്‌പേയി എന്നിവരുടെ മാധ്യമ ഉപദേഷ്ടാവായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2003 മുതല്‍ 2009 വരെ ദി ട്രിബ്യൂണിന്റെ എഡിറ്റര്‍ ഇന്‍ ചീഫ് ആയിരുന്നു അദ്ദേഹം.

ഡെന്‍മാര്‍ക്കിലെ അംബാസഡറായിരുന്നു. ദി ഇന്ത്യന്‍ എക്‌സ്പ്രസ്, ഹിന്ദുസ്ഥാന്‍ ടൈംസ്, ടൈംസ് ഓഫ് ഇന്ത്യ എന്നീ മാധ്യമ സ്ഥാപനങ്ങളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2009ല്‍ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തു. 2008ലാണ് രാജ്യം പദ്മഭൂഷണ്‍ നല്‍കി ആദരിച്ചത്. സംസ്‌കാരം ഇന്ന് ഉച്ചയ്‌ക്ക് 12ന്.