മാസപ്പടി കേസിൽ വീണയുടെ ലോക്കർതുറന്ന് പരിശോധിക്കുന്നു
മാസപ്പടി കേസിൽ വീണാ ടിയുടെ ബാങ്ക് ലോക്കര്‍ തുറന്നുപരിശോധിക്കുന്നു. എച്ച്ഡിഎഫ്‌സി ബാങ്കിലെ ലോക്കറാണ് ഇ ഡി ഉദ്യോഗസ്ഥര്‍ തുറന്ന് പരിശോധിക്കുന്നത്. ഇ ഡി സംഘം തിരുവനന്തപുരം എംജി റോഡിലുളള എച്ച്ഡിഎഫ്‌സി ബാങ്കിലെത്തി.
വീണ ടിയുടെ മരവിപ്പിച്ച അക്കൗണ്ടിന്റെ പരിശോധനയാണ് നടക്കുന്നത്. അതിനാല്‍ വീണയുടെ സാന്നിദ്ധ്യം ആവശ്യമില്ല. ആവശ്യമെങ്കില്‍ ഇ ഡി ഉദ്യോഗസ്ഥര്‍ വീണയെ വിളിച്ചുവരുത്തുമെന്നാണ് വിവരം
തിരുവനന്തപുരം : മാസപ്പടി കേസിൽ വീണാ ടിയുടെ ബാങ്ക് ലോക്കര്‍ തുറന്നുപരിശോധിക്കുന്നു. എച്ച്ഡിഎഫ്‌സി ബാങ്കിലെ ലോക്കറാണ് ഇ ഡി ഉദ്യോഗസ്ഥര്‍ തുറന്ന് പരിശോധിക്കുന്നത്. ഇ ഡി സംഘം തിരുവനന്തപുരം എംജി റോഡിലുളള എച്ച്ഡിഎഫ്‌സി ബാങ്കിലെത്തി.
വലിയ സുരക്ഷയാണ് ബാങ്കിന് പുറത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്. രാവിലെ പത്തുമണിയോടെ തന്നെ ഇ ഡി സംഘം ബാങ്കിലെത്തിയിരുന്നു. വീണ ടിയുടെ മരവിപ്പിച്ച അക്കൗണ്ടിന്റെ പരിശോധനയാണ് നടക്കുന്നത്. അതിനാല്‍ വീണയുടെ സാന്നിദ്ധ്യം ആവശ്യമില്ല. ആവശ്യമെങ്കില്‍ ഇ ഡി ഉദ്യോഗസ്ഥര്‍ വീണയെ വിളിച്ചുവരുത്തുമെന്നാണ് വിവരം.
കേസിൽ വീണ ടിയെ വീണ്ടും ചോദ്യംചെയ്യാനാണ് ഇ ഡി നീക്കം. പുതിയ സമന്‍സ് ഉടന്‍ നല്‍കും. സിഎംആര്‍എല്ലിന് സേവനങ്ങള്‍ നല്‍കിയെന്ന് തെളിയിക്കുന്ന രേഖകള്‍ വീണയ്ക്ക് ഹാജരാക്കാനായില്ലെന്നാണ് ഇ ഡി പറയുന്നത്. വീണയുടെ മൊഴിയില്‍ പൊരുത്തക്കേടുകള്‍ ഉള്ളതിൽ വീണ്ടും ചോദ്യം ചെയ്യേണ്ടതുണ്ട് എന്നാണ് ഇ ഡി വൃത്തങ്ങള്‍ പറയുന്നത്.