'വന്ദേമാതരത്തിന് ദേശീയഗാനത്തിന് തുല്യമായ പദവി', അപമാനിച്ചാൽ തടവും പിഴയും
ഭാരതത്തിന്റെ ദേശീയഗീതമായ വന്ദേമാതരത്തിന് ദേശീയഗാനമായ ജനഗണമനയ്ക്ക് തുല്യമായ പദവി നൽകാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ തീരുമാനിച്ചു.
May 7, 2026, 09:56 IST
സ്വാതന്ത്ര്യസമര ചരിത്രത്തിൽ സുപ്രധാന പങ്കുവഹിച്ച ഈ ഗാനത്തിന്റെ നൂറ്റമ്പതാം വാർഷിക വേളയിലാണ് ഇത്തരമൊരു സുപ്രധാന പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്
ന്യൂഡൽഹി: ഭാരതത്തിന്റെ ദേശീയഗീതമായ വന്ദേമാതരത്തിന് ദേശീയഗാനമായ ജനഗണമനയ്ക്ക് തുല്യമായ പദവി നൽകാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ തീരുമാനിച്ചു.
ഇതിനായി ദേശീയ ചിഹ്നങ്ങളെ അവഹേളനം തടയുന്ന നിയമത്തിൽ ആവശ്യമായ ഭേദഗതികൾ വരുത്താൻ കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. വന്ദേമാതരത്തെ അപമാനിക്കുന്നവർക്കോ അത് ആലപിക്കുന്നത് തടസപ്പെടുത്തുന്നവർക്കോ ഇനിമുതൽ തടവുശിക്ഷയും പിഴയും ഉൾപ്പെടെയുള്ള കർശന നടപടികൾ നേരിടേണ്ടി വരും.
സ്വാതന്ത്ര്യസമര ചരിത്രത്തിൽ സുപ്രധാന പങ്കുവഹിച്ച ഈ ഗാനത്തിന്റെ നൂറ്റമ്പതാം വാർഷിക വേളയിലാണ് ഇത്തരമൊരു സുപ്രധാന പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്. രാജ്യത്തിന്റെ സാംസ്‌കാരിക പൈതൃകത്തെ ഉയർത്തിപ്പിടിക്കുന്ന ഈ മാറ്റം ഉടൻതന്നെ പാർലമെന്റിന്റെ പരിഗണനയ്ക്ക് വരുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.