നോയിഡയിലെ തൊഴിലാളി സമരം; മിനിമം വേതനത്തില്‍ ഇടക്കാല വര്‍ധന പ്രഖ്യാപിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ 

നോയിഡയിലെ ശമ്പള വർദ്ധനവ് ആവശ്യപ്പെട്ട് നടന്ന തൊഴിലാളി സമരം അക്രമാസക്തമായതിന് പിന്നാലെ മിനിമം വേതനത്തില്‍ ഇടക്കാല വര്‍ധന പ്രഖ്യാപിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. എന്നാല്‍, മിനിമം വേതനം പ്രതിമാസം 20,000 രൂപ ആയി ഉയര്‍ത്തിയെന്ന വാദങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ തള്ളി. ബന്ധപ്പെട്ട എല്ലാ കക്ഷികളുമായും ചര്‍ച്ചകള്‍ നടത്തിയതായും മിനിമം വേതനത്തില്‍ താല്‍ക്കാലിക വര്‍ദ്ധനവ് നടപ്പിലാക്കാന്‍ തീരുമാനിച്ചതായും സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. 

 

ലഖ്‌നൗ: നോയിഡയിലെ ശമ്പള വർദ്ധനവ് ആവശ്യപ്പെട്ട് നടന്ന തൊഴിലാളി സമരം അക്രമാസക്തമായതിന് പിന്നാലെ മിനിമം വേതനത്തില്‍ ഇടക്കാല വര്‍ധന പ്രഖ്യാപിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. എന്നാല്‍, മിനിമം വേതനം പ്രതിമാസം 20,000 രൂപ ആയി ഉയര്‍ത്തിയെന്ന വാദങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ തള്ളി. ബന്ധപ്പെട്ട എല്ലാ കക്ഷികളുമായും ചര്‍ച്ചകള്‍ നടത്തിയതായും മിനിമം വേതനത്തില്‍ താല്‍ക്കാലിക വര്‍ദ്ധനവ് നടപ്പിലാക്കാന്‍ തീരുമാനിച്ചതായും സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. 

അടുത്ത മാസം രൂപീകരിക്കാന്‍ ഉദ്ദേശിക്കുന്ന വെയ്ജ് ബോര്‍ഡിന്റെ ശുപാര്‍ശകള്‍ ലഭിച്ചതിന് ശേഷം മിനിമം വേതനം സ്ഥിരമായി നിശ്ചയിക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കും. ഈ താല്‍ക്കാലിക നടപടിയുടെ ഭാഗമായി, സംസ്ഥാനത്തുടനീളമുള്ള അവിദഗ്ധ തൊഴിലാളികളുടെ മിനിമം വേതനത്തില്‍ ഏപ്രില്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരുന്ന രീതിയില്‍ 21% വരെ വര്‍ദ്ധനവ് സര്‍ക്കാര്‍ വരുത്തിയിട്ടുണ്ട്.