ഉത്തർപ്രദേശിൽ വാനിന് പിന്നിൽ ബസിടിച്ച് അപകടം ; 6 പേർക്ക് ദാരുണാന്ത്യം
യുപിയിലെ ഹത്രാസിൽ വാനിന് പിന്നിൽ ബസിടിച്ചുണ്ടായ അപകടത്തിൽ ആറുപേർ മരിച്ചു. നിരവധിപേർക്ക് പരിക്കേറ്റിട്ടുണ്ട്. ദില്ലിയിൽ നിന്ന് ദോൽപൂരിലേക്ക് പോകുകയായിരുന്ന വാനിൻ്റെ പിന്നിൽ ഡബിൾഡെക്കർ ബസ് ഇടിക്കുകയായിരുന്നു.
Mar 3, 2026, 15:53 IST
ലക്ക്നൗ: യുപിയിലെ ഹത്രാസിൽ വാനിന് പിന്നിൽ ബസിടിച്ചുണ്ടായ അപകടത്തിൽ ആറുപേർ മരിച്ചു. നിരവധിപേർക്ക് പരിക്കേറ്റിട്ടുണ്ട്. ദില്ലിയിൽ നിന്ന് ദോൽപൂരിലേക്ക് പോകുകയായിരുന്ന വാനിൻ്റെ പിന്നിൽ ഡബിൾഡെക്കർ ബസ് ഇടിക്കുകയായിരുന്നു.
വാനിൽ ആകെ ഉണ്ടായിരുന്നത് 13 പേരാണ്. പരിക്കേറ്റവർ അടുത്തുള്ള ആശുപത്രികളിൽ ചികിത്സയിലാണ്. രാവിലെ ഏകദേശം 4:20 നായിരുന്നു അപകടം നടന്നത്.മരിച്ചവരിൽ മൂന്ന് സ്ത്രീകളും ഉൾപ്പെടുന്നു. പരിക്കേറ്റവരിൽ മൂന്നോ നാലോ കുട്ടികളും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. പരിക്കേറ്റ കുട്ടികളെ അഗ്രയിലെ എസ്എൻ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇതിൽ രണ്ട് പേർ അപകടനില തരണം ചെയ്തിട്ടുണ്ട്. വാനിലെ ഡ്രൈവർക്ക് പരിക്കില്ല.