കര്‍ണാടക നിയമസഭയില്‍ മലയാളിയായ യു.ടി.ഖാദര്‍ സ്പീക്കറാകും

തെരഞ്ഞെടുക്കപ്പെട്ടാല്‍ കര്‍ണാടക നിയമസഭാ ചരിത്രത്തിലെ മുസ്ലിംവിഭാഗത്തില്‍ നിന്നുള്ള ആദ്യസിപീക്കറായിരിക്കും യു.ടി. ഖാദര്‍.

 

കര്‍ണാടക നിയമസഭയില്‍ മലയാളിയായ യു.ടി.ഖാദര്‍ സ്പീക്കറാകും. യു.ടി.ഖാദറിനെ നിര്‍ത്താന്‍ കോണ്‍ഗ്രസ് തീരുമാനമായി. സ്പീക്കര്‍ സ്ഥാനത്തേക്കുള്ള നാമനിര്‍ദേശപത്രിക ഇന്ന് സമര്‍പ്പിക്കും. തെരഞ്ഞെടുക്കപ്പെട്ടാല്‍ കര്‍ണാടക നിയമസഭാ ചരിത്രത്തിലെ മുസ്ലിംവിഭാഗത്തില്‍ നിന്നുള്ള ആദ്യസിപീക്കറായിരിക്കും യു.ടി. ഖാദര്‍.


സീപീക്കര്‍ സ്ഥാനത്തേക്കായി ആര്‍.വി. ദേശ്പാണ്ഡേ, ടി.ബി. ജയചന്ദ്ര, എച്ച്.കെ. പാട്ടീല്‍ എന്നിവരുടെ പേരുകളാണ് ചര്‍ച്ചയിലുണ്ടായിരുന്നത്. എന്നാല്‍ അവസാന നിമിഷം യു.ടി ഖാദറിന് നറുക്കുവീഴുകയായിരുന്നു.

മംഗളൂരു മണ്ഡലത്തില്‍ നിന്നാണ് യു.ടി ഖാദര്‍ എം എല്‍ എയായി വിജയിച്ചത്. 40,361 വോട്ടുകള്‍ നേടിയ ഖാദറിന്റെ ഭൂരിപക്ഷം 17,745 ആണ്. അഞ്ചാം തവണയാണ് അദ്ദേഹം എം.എല്‍.എയായി വിജയിക്കുന്നത്.