യു.എസ് ആക്രമിച്ചാൽ മിഡിൽ ഈസ്റ്റിലെ അവരുടെ സൈനിക കേന്ദ്രങ്ങളിൽ പ്രത്യാക്രമണം നടത്തും : മുന്നറിയിപ്പുമായി ഇറാൻ

 തെഹ്റാൻ : യു.എസ് ആക്രമിച്ചാൽ മിഡിൽ ഈസ്റ്റിലെ അവരുടെ സൈനിക കേന്ദ്രങ്ങളിൽ പ്രത്യാക്രമണം നടത്തുമെന്ന് ഇറാൻ. വിദേശകാര്യമന്ത്രി അബ്ബാസ് അരാഗച്ചിയാണ് അൽ ജസീറക്ക് നൽകിയ അഭിമുഖത്തിൽ ഇക്കാര്യം പറഞ്ഞത്.
 
 തെഹ്റാൻ : യു.എസ് ആക്രമിച്ചാൽ മിഡിൽ ഈസ്റ്റിലെ അവരുടെ സൈനിക കേന്ദ്രങ്ങളിൽ പ്രത്യാക്രമണം നടത്തുമെന്ന് ഇറാൻ. വിദേശകാര്യമന്ത്രി അബ്ബാസ് അരാഗച്ചിയാണ് അൽ ജസീറക്ക് നൽകിയ അഭിമുഖത്തിൽ ഇക്കാര്യം പറഞ്ഞത്.

 ഇറാന്റെ മിസൈൽ പദ്ധതികളിൽഒരുതരത്തിലുമുള്ള പിന്മാറ്റമുണ്ടാകില്ലെന്ന് സൂചനയും അരാഗച്ചി നൽകിയിട്ടുണ്ട്. അനൗദ്യോഗിക ചർച്ചകളാണ് മസ്കറ്റിൽ നടന്നത്. അമേരിക്കയുമായി കൈകൊടുക്കാൻ ഇതിലൂടെ കഴിഞ്ഞു. നല്ല തുടക്കമാണിത്. എന്നാൽ, പരസ്പരവിശ്വാസം സൃഷ്ടിക്കാൻ ഇനിയുമേറെ മുന്നോട്ട് പോവണമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ചർച്ചകൾ നടക്കുന്നതിനിടെ തന്നെ ഇറാനുമായി വ്യാപാര ബന്ധങ്ങളുള്ള രാജ്യങ്ങൾക്കുമേൽ തീരുവ ഏ​ർപ്പെടുത്തിയുള്ള ഉത്തരവിൽ ഡോണൾഡ് ​ട്രംപ് കഴിഞ്ഞ ദിവസംഒപ്പുവെച്ചിരുന്നു.  ഇറാന് വേണ്ടി എണ്ണകയറ്റുമതി നടത്തുന്ന കപ്പലുകൾക്ക് പുതിയ ഉപരോധം യു.എസ് പ്രഖ്യാപിച്ചിട്ടുണ്ട്.