UPSC റിക്രൂട്ട്‌മെന്റ് 2026; വിവിധ സർക്കാർ തസ്തികകളിലേക്ക് അപേക്ഷിക്കാം

കേന്ദ്ര സർക്കാർ സർവീസിൽ കരിയർ ആഗ്രഹിക്കുന്നവർക്ക് മികച്ച അവസരം. വിവിധ വകുപ്പുകളിലെ നേരിട്ടുള്ള റിക്രൂട്ട്‌മെന്റിനായി UPSC വിജ്ഞാപനം പുറപ്പെടുവിച്ചു. മെയ് 23 മുതൽ ആരംഭിച്ച അപേക്ഷാ നടപടികൾ ജൂൺ 12 വരെ തുടരും.

വിജ്ഞാപന നമ്പർ: 05/2026

അപേക്ഷാ രീതി: ഓൺലൈൻ വഴി upsc.gov.in

അവസാന തീയതി: 2026 ജൂൺ 12

അപേക്ഷിക്കേണ്ട ഘട്ടങ്ങൾ

UPSC-യുടെ ഔദ്യോഗിക പോർട്ടൽ സന്ദർശിച്ച് നിർദ്ദേശങ്ങൾ വായിക്കുക.

രജിസ്‌ട്രേഷൻ പൂർത്തിയാക്കി യൂണിവേഴ്‌സൽ രജിസ്‌ട്രേഷൻ നമ്പർ കൈപ്പറ്റുക.

കോമൺ അപ്ലിക്കേഷൻ ഫോം പൂരിപ്പിക്കുക.

താൽപ്പര്യമുള്ള തസ്തിക തിരഞ്ഞെടുത്ത് വിവരങ്ങൾ നൽകുക.

Also Read: എയർപോർട്ടുകളിൽ സെക്യൂരിറ്റി സ്ക്രീനർ ആകാം; കേരളത്തിലുൾപ്പെടെ 158 ഒഴിവുകൾ

ജനനത്തീയതി തെളിവ്, വിദ്യാഭ്യാസ യോഗ്യത, കാറ്റഗറി സർട്ടിഫിക്കറ്റ് എന്നിവ അപ്‌ലോഡ് ചെയ്യുക.

അപേക്ഷാ ഫീസ് അടച്ച് ഫോം സമർപ്പിക്കുക.

ഭാവി ആവശ്യങ്ങൾക്കായി അപേക്ഷയുടെ പ്രിന്റൗട്ട് സൂക്ഷിക്കുക.

തെറ്റായ വിവരങ്ങൾ നൽകുകയോ രേഖകൾ അപൂർണ്ണമായി സമർപ്പിക്കുകയോ ചെയ്താൽ അപേക്ഷ നിരസിക്കപ്പെടും. വിവരങ്ങൾ പൂരിപ്പിക്കുമ്പോൾ അതീവ ശ്രദ്ധ പുലർത്തുക.