യു പിയിൽ ഇടിമിന്നലേറ്റ് ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു
Jun 15, 2025, 19:24 IST
ഉത്തർപ്രദേശ്: ഉത്തർപ്രദേശിൽ ഒരു കുടുംബത്തിലെ നാല് പേർ ഇടിമിന്നലേറ്റ് മരിച്ചു. സോൺവർഷ ഹല്ലബോർ ഗ്രാമത്തിലാണ് ദാരുണമായ സംഭവം നടന്നത്. അപകട സമയത്ത് കുടുംബം അവരുടെ ഓല മേഞ്ഞ വീട്ടിൽ ഉറങ്ങുകയായിരുന്നുവെന്ന് അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് (ധനകാര്യ, റവന്യൂ) വിനിത സിംഗ് അറിയിച്ചു.
വീരേന്ദ്ര വനവാസി, ഭാര്യ പാർവതി, പെൺമക്കളായ രാധ, കരിഷ്മ എന്നിവരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മരിച്ചവരുടെ പ്രായം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ടെന്നും സിംഗ് പറഞ്ഞു. അതേസമയം, സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിൽ ശക്തമായ മഴ തുടരുകയാണ്.