യുപി തെരഞ്ഞെടുപ്പ്; കോണ്‍ഗ്രസിനെ നയിക്കാന്‍ പ്രിയങ്കയെത്തുന്നു
ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പ്രിയങ്ക ഗാന്ധി നയിച്ചേക്കുമെന്ന് റിപ്പോർട്ട്.സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി വെറും ഒരു വർഷം മാത്രം ബാക്കിനില്‍ക്കെ യോഗി ആദിത്യനാഥിനെ താഴെയിറക്കാൻ പ്രിയങ്ക തന്നെ നേരിട്ട് ഇറങ്ങിയേക്കുമെന്നാണ് സൂചന.
'പരിവർത്തൻ പ്രതിഗ്യ ദിവസ്' ആയി ആചരിക്കാനും യുപി കോണ്‍ഗ്രസ് ആഹ്വാനം ചെയ്തിട്ടുണ്ട്
ഡല്‍ഹി: ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പ്രിയങ്ക ഗാന്ധി നയിച്ചേക്കുമെന്ന് റിപ്പോർട്ട്.സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി വെറും ഒരു വർഷം മാത്രം ബാക്കിനില്‍ക്കെ യോഗി ആദിത്യനാഥിനെ താഴെയിറക്കാൻ പ്രിയങ്ക തന്നെ നേരിട്ട് ഇറങ്ങിയേക്കുമെന്നാണ് സൂചന.
പ്രിയങ്ക ഗാന്ധിയുടെ പിറന്നാള്‍ ദിനമായ ഇന്നലെ മുതല്‍ക്ക് വിപുലമായ പരിപാടികള്‍ക്കാണ് കോണ്‍ഗ്രസ് തുടക്കം കുറിക്കുന്നത്. മുപ്പത് സ്ഥലങ്ങളില്‍ ഭരണഘടനാ സംവാദ റാലികള്‍, തൊഴിലുറപ്പ് പദ്ധതിയുടെ പേരുമാറ്റത്തില്‍ പ്രതിഷേധം തുടങ്ങിയ 100 ദിന കർമപരിപാടിക്കാണ് കോണ്‍ഗ്രസ് തുടക്കം കുറിക്കുന്നത്.
മാത്രമല്ല, ഇന്നേ ദിവസം 'പരിവർത്തൻ പ്രതിഗ്യ ദിവസ്' ആയി ആചരിക്കാനും യുപി കോണ്‍ഗ്രസ് ആഹ്വാനം ചെയ്തിട്ടുണ്ട്. 2027ല്‍ ബിജെപി സർക്കാരിനെ താഴെയിറക്കുമെന്ന് പ്രതിജ്ഞയെടുക്കുന്നതാണ് ഈ ദിവസത്തിന്റെ പ്രത്യേകത.2022ലെ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് പ്രിയങ്കയ്ക്കായിരുന്നു സംസ്ഥാനത്തിന്റെ ചുമതല. എന്നാല്‍ കേവലം രണ്ട് സീറ്റുകള്‍ മാത്രമാണ് പാർട്ടി നേടിയത്. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആറ് സീറ്റുകള്‍ കോണ്‍ഗ്രസിന് നേടിയിരുന്നു.