യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മാതാവ് അന്തരിച്ചു
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അമ്മ സാവിത്രി ദേവി (91) അന്തരിച്ചു. ഉത്തരാഖണ്ഡിലെ പൗരി ഗഡ്വാൾ ജില്ലയിലുള്ള ജന്മഗ്രാമമായ പഞ്ചൂരിൽ വെച്ച് വെള്ളിയാഴ്ചയായിരുന്നു അന്ത്യം.
Updated: Nov 20, 2026, 14:44 IST
വാർധക്യസഹജമായ അസുഖങ്ങളെയും ആരോഗ്യപ്രശ്നങ്ങളെയും തുടർന്നായിരുന്നു മരണം. കഴിഞ്ഞ കുറച്ച് മാസങ്ങളായി അവരുടെ ആരോഗ്യം പലതവണ വഷളായിരുന്നു
ലഖ്നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അമ്മ സാവിത്രി ദേവി (91) അന്തരിച്ചു. ഉത്തരാഖണ്ഡിലെ പൗരി ഗഡ്വാൾ ജില്ലയിലുള്ള ജന്മഗ്രാമമായ പഞ്ചൂരിൽ വെച്ച് വെള്ളിയാഴ്ചയായിരുന്നു അന്ത്യം.
വാർധക്യസഹജമായ അസുഖങ്ങളെയും ആരോഗ്യപ്രശ്നങ്ങളെയും തുടർന്നായിരുന്നു മരണം. കഴിഞ്ഞ കുറച്ച് മാസങ്ങളായി അവരുടെ ആരോഗ്യം പലതവണ വഷളായിരുന്നു.ഈ വാർത്ത വളരെ ദുഃഖകരവും ഹൃദയഭേദകവുമാണെന്ന് അദ്ദേഹം പറഞ്ഞു.
അമ്മയുടെ വാത്സല്യവും അനുഗ്രഹവും സ്നേഹവുമാണ് ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട സ്വത്തെന്നും അവരുടെ വിയോഗം കുടുംബത്തിന് നികത്താനാവാത്ത നഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു.