യുപി നിയമസഭാ തെരഞ്ഞെടുപ്പ് ; സഖ്യ ചര്‍ച്ചകളുമായി കോണ്‍ഗ്രസും സമാജ്‌വാദി പാര്‍ട്ടിയും

സംസ്ഥാനത്ത് കോണ്‍ഗ്രസിന് ശക്തമായ അടിത്തറയില്ലാത്ത കാര്യം സമാജ്‌വാദി പാര്‍ട്ടിയുടെ പ്രാദേശിക നേതാക്കള്‍ ഉന്നയിക്കുന്നുണ്ട്

 

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവും തമ്മില്‍ നടത്തുന്ന ചര്‍ച്ചകള്‍ക്ക് ശേഷമാകും ഒരുമിച്ചു മത്സരിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം സ്വീകരിക്കുക.

ഉത്തര്‍ പ്രദേശില്‍ അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, സഖ്യ ചര്‍ച്ചകളുമായി കോണ്‍ഗ്രസും സമാജ്‌വാദി പാര്‍ട്ടിയും. 2024ല്‍ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇരു പാര്‍ട്ടികളും ഒരുമിച്ചു മത്സരിച്ചപ്പോഴുണ്ടായ നേട്ടം മുന്‍നിര്‍ത്തിയാണ് ചര്‍ച്ചകള്‍ നടക്കുന്നത്. എന്നാല്‍ സംസ്ഥാനത്ത് കോണ്‍ഗ്രസിന് ശക്തമായ അടിത്തറയില്ലാത്ത കാര്യം സമാജ്‌വാദി പാര്‍ട്ടിയുടെ പ്രാദേശിക നേതാക്കള്‍ ഉന്നയിക്കുന്നുണ്ട്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവും തമ്മില്‍ നടത്തുന്ന ചര്‍ച്ചകള്‍ക്ക് ശേഷമാകും ഒരുമിച്ചു മത്സരിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം സ്വീകരിക്കുക.


2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച കോണ്‍ഗ്രസ് - സമാജ്‌വാദി പാര്‍ട്ടി സഖ്യത്തിന് 80ല്‍ 43 സീറ്റുകളില്‍ വിജയിക്കാന്‍ കഴിഞ്ഞിരുന്നു. 2017ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വെവ്വേറെ മത്സരിച്ച ഇരുപാര്‍ട്ടികളെയും തകര്‍ത്താണ് ബിജെപി ഭരണത്തിലേറിയത്. അന്ന് കോണ്‍ഗ്രസിന് രണ്ട് സീറ്റുകളില്‍ മാത്രമായിരുന്നു വിജയിക്കാന്‍ കഴിഞ്ഞിരുന്നത്. 2.33 ശതമാനം വോട്ടും. 2017ലെ തെരഞ്ഞെടുപ്പിന് ശേഷവും ഇരുപാര്‍ട്ടികള്‍ക്കിടയില്‍ അസ്വാരസ്യങ്ങള്‍ തുടര്‍ന്നു. മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സീറ്റ് നല്‍കാന്‍ വിസ്സമതിച്ചതോടെ ഇരുപാര്‍ട്ടികളും അകന്നു.
കോണ്‍ഗ്രസ് - സമാജ്‌വാദി പാര്‍ട്ടി സഖ്യത്തെക്കുറിച്ച് മുതിര്‍ന്ന നേതാക്കള്‍ തീരുമാനമെടുക്കുമെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണം