ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ബംഗളൂരുവിലെ അയ്യപ്പക്ഷേത്രത്തില്‍ സ്വീകരണം; ക്ഷേത്രത്തിന്റെ അറിവോടെയല്ല സ്വീകരണം ഒരുക്കിയതെന്ന് ഭാരവാഹികൾ 

ശബരിമല സ്വര്‍ണക്കൊള്ള കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ക്ഷേത്രത്തില്‍ സ്വീകരണം. ബംഗളൂരുവിലെ ശ്രീരാമപുര അയ്യപ്പക്ഷേത്രത്തിലാണ് സുഹൃത്തുക്കള്‍ സ്വീകരണം ഒരുക്കിയത്. നേരത്തെ ഇതേ ക്ഷേത്രത്തിലെ പൂജാരിയായിരുന്നു ഉണ്ണികൃഷ്ണന്‍ പോറ്റി. അതേസമയം അയ്യപ്പക്ഷേത്രത്തിന്റെ അറിവോടെയല്ല സ്വീകരണം ഒരുക്കിയതെന്നാണ് ക്ഷേത്രം ഭാരവാഹികളുടെ വിശദീകരണം.

 

ബംഗളൂരു: ശബരിമല സ്വര്‍ണക്കൊള്ള കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ക്ഷേത്രത്തില്‍ സ്വീകരണം. ബംഗളൂരുവിലെ ശ്രീരാമപുര അയ്യപ്പക്ഷേത്രത്തിലാണ് സുഹൃത്തുക്കള്‍ സ്വീകരണം ഒരുക്കിയത്. നേരത്തെ ഇതേ ക്ഷേത്രത്തിലെ പൂജാരിയായിരുന്നു ഉണ്ണികൃഷ്ണന്‍ പോറ്റി. അതേസമയം അയ്യപ്പക്ഷേത്രത്തിന്റെ അറിവോടെയല്ല സ്വീകരണം ഒരുക്കിയതെന്നാണ് ക്ഷേത്രം ഭാരവാഹികളുടെ വിശദീകരണം.

ഇന്ന് രാവിലെയോടെയാണ് ഉണ്ണികൃഷ്ണന്‍ പോറ്റി ക്ഷേത്രത്തില്‍ എത്തിയത്. തേങ്ങയുടച്ച് തൊഴുത് പുറത്തെത്തിയപ്പോഴാണ് സുഹൃത്ത് രമേഷ് റാവുവിന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കിയത്. സുഹൃത്തുക്കള്‍ ശരണംവിളികളുമായാണ് പോറ്റിയെ മാലയിട്ട് സ്വീകരിച്ചത്. ക്ഷേത്രത്തിന്റെ അറിവോടയെല്ല സ്വീകരണമെന്ന് ക്ഷേത്രം മാനേജര്‍ ശിവന്‍കുട്ടി പറഞ്ഞു. സ്വീകരണത്തിന് മുന്‍പായി ക്ഷേത്രം അധികൃതരോട് അനുമതി വാങ്ങിയിട്ടില്ല. മേല്‍ശാന്തി പറയുമ്പോഴാണ് കമ്മിറ്റിക്കാര്‍ വിവരം അറിയുന്നതെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ഈ ക്ഷേത്രത്തില്‍ പന്ത്രണ്ട് വര്‍ഷത്തിലേറെ കീഴ്ശാന്തിയായി അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നതായും മാനജേര്‍ ശിവന്‍ കുട്ടി പറഞ്ഞു.