സുപ്രീം കോടതിയില്‍ ജാമ്യം തേടി ഉന്നാവ് കേസ് പ്രതി കുല്‍ദീപ് സിംഗ് സെന്‍ഗാര്‍

ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെതിരെയാണ് അപ്പീല്‍. കേസില്‍ 10 വര്‍ഷം തടവുശിക്ഷ അനുഭവിക്കുകയാണ് സെന്‍ഗാര്‍

 

ജനുവരി 19ന് കേസില്‍ വാദം കേട്ട ദില്ലി ഹൈക്കോടതി സെന്‍ഗാറിന്റെ 10 വര്‍ഷത്തെ തടവ് ശിക്ഷ മരവിപ്പിക്കാന്‍ വിസമ്മതിച്ചിരുന്നു.

ഉന്നാവ് ബലാല്‍സംഗക്കേസിലെ അതിജീവിതയുടെ പിതാവിന്റെ കസ്റ്റഡി മരണക്കേസില്‍ ജാമ്യം തേടി പ്രതി കുല്‍ദീപ് സിംഗ് സെന്‍ഗാര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെതിരെയാണ് അപ്പീല്‍. കേസില്‍ 10 വര്‍ഷം തടവുശിക്ഷ അനുഭവിക്കുകയാണ് സെന്‍ഗാര്‍. ജനുവരി 19ന് കേസില്‍ വാദം കേട്ട ദില്ലി ഹൈക്കോടതി സെന്‍ഗാറിന്റെ 10 വര്‍ഷത്തെ തടവ് ശിക്ഷ മരവിപ്പിക്കാന്‍ വിസമ്മതിച്ചിരുന്നു.


2020 മാര്‍ച്ച് 13-നാണ് കേസില്‍ ട്രയല്‍ കോടതി സെന്‍ഗാറിന് 10 വര്‍ഷം കഠിന തടവും 10 ലക്ഷം രൂപ പിഴയും വിധിച്ചത്. ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ പിതാവിനെതിരായ ഗൂഢാലോചനയും കസ്റ്റഡിയിലെ മരണവുമാണ് സെന്‍ഗാറിനെതിരായി ഈ കേസിലെ ആരോപണം. ഇതുകൂടാതെ, ബലാത്സംഗ കേസില്‍ സെന്‍ഗാറിന് ജീവപര്യന്തം ശിക്ഷയുമുണ്ട്. ഡല്‍ഹി ഹൈക്കോടതി 2025 ഡിസംബര്‍ 23-ന് ആ ശിക്ഷ മരവിപ്പിച്ച് ചെയ്ത് ജാമ്യം അനുവദിച്ചെങ്കിലും, 2025 ഡിസംബര്‍ 29-ന് സുപ്രീം കോടതി ആ ഉത്തരവ് സ്റ്റേ ചെയ്തിരുന്നു.