ടെലിവിഷൻ റേറ്റിങ്ങിൽ ഓൺലൈൻ പ്രേക്ഷകരെ കൂടി ഉൾപ്പെടുത്തി കേന്ദ്ര വാർത്താവിതരണ മന്ത്രാലയം
Jul 6, 2025, 18:36 IST
ഡൽഹി: ടെലിവിഷൻ റേറ്റിങ്ങിൽ ഓൺലൈൻ പ്രേക്ഷകരെ കൂടി ഉൾപ്പെടുത്തിയിരിക്കുകയാണ് കേന്ദ്ര വാർത്താവിതരണ മന്ത്രാലയം. ടെലിവിഷൻ റേറ്റിങ് പോയിന്റ്സ് ( ടിആർപി) പരിഷ്കരിക്കാൻ വേണ്ടിയാണ് ഓൺലൈൻ പ്രേക്ഷകരെ ഉൾപ്പെടുത്തിയത്. നിലവിൽ പരമ്പരാഗത ടെലിവിഷൻ സംവിധാനത്തിലൂടെ കാണുന്നവരുടെ എണ്ണം മാത്രമാണ് ചാനൽ റേറ്റിങ്ങിനായി ഉപയോഗിക്കുന്നത്.
ഇപ്പോഴത്തെ കാഴ്ച്ചയുടെ രീതി അളക്കാൻ ഇത് പര്യാപ്തമല്ലെന്ന് കേന്ദ്രം വിലയിരുത്തി. സ്ട്രീമിങ് ഡിവൈസ്, മൊബൈൽ ആപ്പുകൾ, സ്മാർട് ടിവികൾ എന്നിവയിലൂടെയുള്ള പ്രേക്ഷകരെ കൂടി കണക്കിലെടുക്കേണ്ടി വരും. അതുകൊണ്ട് നിലവിലെ രീതി റേറ്റിങ്ങിന്റെ കൃത്യത ഉറപ്പാക്കുന്നില്ലെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.