വാഹനങ്ങളുടെ രൂപമാറ്റം സംബന്ധിച്ച മാനദണ്ഡം നിശ്ചയിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അധികാരമില്ലെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി

വാഹനങ്ങളുടെ രൂപമാറ്റവുമായി ബന്ധപ്പെട്ട്  മാനദണ്ഡം നിശ്ചയിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അധികാരമില്ലെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി രാജ്യസഭയെ അറിയിച്ചു. ഇക്കാര്യത്തില്‍ കര്‍ശനമായ കേന്ദ്രനിയമങ്ങള്‍ നിലവിലുണ്ടെന്നും മന്ത്രി പറഞ്ഞു.  വാഹനരൂപമാറ്റത്തിന് കര്‍ശന വ്യവസ്ഥകള്‍ ഉണ്ടെന്ന് സംസ്ഥാനങ്ങളെ ആവര്‍ത്തിച്ച് അറിയിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. വാഹനങ്ങളുടെ രൂപമാറ്റം സംബന്ധിച്ച മാനദണ്ഡം വ്യക്തമാക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണെന്നും ഇതില്‍ സംസ്ഥാനത്തിന് യാതൊരു അധികാരവുമില്ലെന്നും മന്ത്രി പറഞ്ഞു.

 

ന്യൂഡല്‍ഹി: വാഹനങ്ങളുടെ രൂപമാറ്റവുമായി ബന്ധപ്പെട്ട്  മാനദണ്ഡം നിശ്ചയിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അധികാരമില്ലെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി രാജ്യസഭയെ അറിയിച്ചു. ഇക്കാര്യത്തില്‍ കര്‍ശനമായ കേന്ദ്രനിയമങ്ങള്‍ നിലവിലുണ്ടെന്നും മന്ത്രി പറഞ്ഞു.  വാഹനരൂപമാറ്റത്തിന് കര്‍ശന വ്യവസ്ഥകള്‍ ഉണ്ടെന്ന് സംസ്ഥാനങ്ങളെ ആവര്‍ത്തിച്ച് അറിയിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. വാഹനങ്ങളുടെ രൂപമാറ്റം സംബന്ധിച്ച മാനദണ്ഡം വ്യക്തമാക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണെന്നും ഇതില്‍ സംസ്ഥാനത്തിന് യാതൊരു അധികാരവുമില്ലെന്നും മന്ത്രി പറഞ്ഞു. പൊതുജന സുരക്ഷയെ മുന്‍നിര്‍ത്തി വാഹനങ്ങളുടെ വേഗത നിര്‍ണയിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്കോ, അല്ലെങ്കില്‍ സര്‍ക്കാരുകള്‍ ചുമതലപ്പെടുത്തുന്ന അതോറിറ്റികള്‍ക്കോ അധികാരമുണ്ട്.

1989ലെ മോട്ടോര്‍ വെഹിക്കിള്‍ ആക്ട് പ്രകാരം വാഹനനിര്‍മാതാക്കള്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ നല്‍കിയിട്ടുള്ള അടിസ്ഥാന വിവരങ്ങളില്‍ ഒരുതരത്തിലുമുള്ള മാറ്റങ്ങള്‍ വരുത്താന്‍ പാടില്ലെന്നാണ് ചട്ടം. വാഹനങ്ങള്‍ രൂപമാറ്റം വരുത്തുന്നതിന് മുന്‍പായി രജിസ്ട്രിങ് അതോറിറ്റിയടെ മുന്‍കൂര്‍ അനുമതി നിര്‍ബന്ധമാണെന്നും മാറ്റങ്ങള്‍ വരുത്തിയ ശേഷം പതിനാല് ദിവസത്തിനുളളില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തുന്നതിനായി അപേക്ഷിക്കണമെന്നും മന്ത്രി അറിയിച്ചു.