കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ വിളിച്ച സംസ്ഥാന വിദ്യാഭ്യാസ മന്ത്രിമാരുടെ യോഗം ഇന്ന് നടക്കും

പി.എം ശ്രീ അജണ്ടയില്‍ ഇല്ലെങ്കിലും എസ്.എസ്.കെ ഫണ്ട് ലഭിക്കാന്‍ പി.എം ശ്രീയില്‍ഒപ്പുവെക്കണമെന്നുള്ള കേന്ദ്രത്തിന്റെ പഴയ നിലപാട് കേന്ദ്രമന്ത്രി ആവര്‍ത്തിക്കാന്‍ സാധ്യതയുണ്ട്.

 

തടഞ്ഞുവെച്ച എസ്.എസ്.കെ ഫണ്ട് അനുവദിക്കണമെന്ന് കേരളം ആവശ്യപ്പെടും. 

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ വിളിച്ച സംസ്ഥാന വിദ്യാഭ്യാസ മന്ത്രിമാരുടെ യോഗം ഇന്ന് നടക്കും. തടഞ്ഞുവെച്ച എസ്.എസ്.കെ ഫണ്ട് അനുവദിക്കണമെന്ന് കേരളം ആവശ്യപ്പെടും. 

പി.എം ശ്രീ അജണ്ടയില്‍ ഇല്ലെങ്കിലും എസ്.എസ്.കെ ഫണ്ട് ലഭിക്കാന്‍ പി.എം ശ്രീയില്‍ഒപ്പുവെക്കണമെന്നുള്ള കേന്ദ്രത്തിന്റെ പഴയ നിലപാട് കേന്ദ്രമന്ത്രി ആവര്‍ത്തിക്കാന്‍ സാധ്യതയുണ്ട്. ഉപാധികളോടെ പി.എം ശ്രീ പദ്ധതി തുടരാനാണ് കേരളത്തിന്റെ ആലോചന. എന്‍.ഇ.പി നടപ്പാക്കുന്നതടക്കം ഒഴിവാക്കണം എന്ന ആവശ്യം മന്ത്രി എന്‍.ഷംസുദ്ധീന്‍ യോഗത്തില്‍ ഉന്നയിക്കാന്‍ സാധ്യതയുണ്ട്.