വസ്തുതാവിരുദ്ധം ; ഇന്ത്യയില്‍ മതസ്വാതന്ത്ര്യം വഷളാകുന്നുവെന്ന റിപ്പോര്‍ട്ട് തള്ളി കേന്ദ്ര വിദേശകാര്യ മന്ത്രാലയം
അമേരിക്കയില്‍ ഇന്ത്യന്‍ സമൂഹത്തിന് നേരെ വര്‍ദ്ധിച്ചുവരുന്ന അസഹിഷ്ണുതയിലും കമ്മീഷന്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.
വസ്തുതാവിരുദ്ധവും മുന്‍വിധിയോടെയുള്ളതുമായ കണ്ടെത്തലുകളാണ് റിപ്പോര്‍ട്ടിലുള്ളതെന്നും ഇത് ഇന്ത്യയുടെ പ്രതിച്ഛായ തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ളതാണെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ഇന്ത്യയില്‍ മതസ്വാതന്ത്ര്യം വന്‍തോതില്‍ വഷളാകുന്നുവെന്ന യുഎസ് കമ്മീഷന്‍ ഓണ്‍ ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡത്തിന്റെ വാര്‍ഷിക റിപ്പോര്‍ട്ട് കേന്ദ്ര വിദേശകാര്യ മന്ത്രാലയം പൂര്‍ണ്ണമായും തള്ളി.
വസ്തുതാവിരുദ്ധവും മുന്‍വിധിയോടെയുള്ളതുമായ കണ്ടെത്തലുകളാണ് റിപ്പോര്‍ട്ടിലുള്ളതെന്നും ഇത് ഇന്ത്യയുടെ പ്രതിച്ഛായ തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ളതാണെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇന്ത്യയെ 'പ്രത്യേക ആശങ്കയുള്ള രാജ്യമായി' കാണണമെന്നും ആര്‍ എസ് എസിനും ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ റോയ്ക്കും ഉപരോധം ഏര്‍പ്പെടുത്തണമെന്നുമുള്ള നിര്‍ദ്ദേശങ്ങള്‍ ബാഹ്യപ്രേരിതമാണെന്ന് ഇന്ത്യ വിമര്‍ശിച്ചു. ഇത്തരം പക്ഷപാതപരമായ നിലപാടുകള്‍ കമ്മീഷന്റെ തന്നെ വിശ്വാസ്യത തകര്‍ക്കുമെന്നും, ഇന്ത്യയെ വിമര്‍ശിക്കുന്നതിന് പകരം അമേരിക്കയിലടക്കം നടക്കുന്ന പ്രശ്‌നങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.
അമേരിക്കയില്‍ ഇന്ത്യന്‍ സമൂഹത്തിന് നേരെ വര്‍ദ്ധിച്ചുവരുന്ന അസഹിഷ്ണുതയിലും കമ്മീഷന്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.