യുജിസി നെറ്റ് പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു
ഡിസംബറിലെ യുജിസി നെറ്റ് പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയാണ് (എന്‍ടിഎ) പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചത്. പരീക്ഷയെഴുതാന്‍ ആഗ്രഹിക്കുന്ന ഉദ്യോഗാര്‍ഥികള്‍ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യണം
Updated: Nov 28, 2024, 23:20 IST
ഡിസംബറിലെ യുജിസി നെറ്റ് പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയാണ് (എന്‍ടിഎ) പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചത്. പരീക്ഷയെഴുതാന്‍ ആഗ്രഹിക്കുന്ന ഉദ്യോഗാര്‍ഥികള്‍ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യണം. അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന സമയം ഡിസംബർ 10 വരെയാണ്.
ഓൺലൈനായാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. 2025 ജനുവരി ഒന്ന് മുതല്‍ 19 വരെയാണ് പരീക്ഷയുടെ തീയതി. ഓരോ വിഷയങ്ങളിൽ ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പ് (ജെആര്‍എഫ്) ലഭിക്കാനും, അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനത്തിന് യോഗ്യതയായ നെറ്റ് ലഭിക്കാനുമുള്ള പരീക്ഷയാണ് യുജിസി നെറ്റ്. പിഎച്ച്ഡി പ്രവേശനത്തിന് അപേക്ഷിക്കാനുള്ള അര്‍ഹതാ നിര്‍ണയ പരീക്ഷയായി കൂടി ഇനി മുതൽ യുജിസി നെറ്റ് പരീക്ഷയെ പരിഗണിക്കും.