യുജിസി നെറ്റ് 2026; അപേക്ഷിക്കാനുള്ള അവസാന തീയതി നാളെ

യുജിസി നെറ്റ് ജൂൺ 2026 പരീക്ഷയ്ക്കുള്ള അപേക്ഷാ നടപടികൾ നാളെ അവസാനിക്കും. ഉദ്യോഗാർത്ഥികളുടെ അഭ്യർത്ഥന കണക്കിലെടുത്ത് നാഷണൽ ടെസ്റ്റിംഗ് ഏജൻസി നീട്ടിനൽകിയ സമയപരിധിയാണ് മെയ് 23-ന് അവസാനിക്കുന്നത്. അപേക്ഷാ ഫീസ് അടയ്ക്കാനുള്ള അവസാന തീയതിയും നാളെത്തന്നെയാണ്.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 2026 മെയ് 23

അപേക്ഷാ ഫീസ് അടയ്ക്കേണ്ട അവസാന തീയതി: 2026 മെയ് 23

അപേക്ഷയിൽ തിരുത്തലുകൾ വരുത്താനുള്ള സമയം: 2026 മെയ് 25 മുതൽ 27 വരെ

പരീക്ഷാ തീയതികൾ: 2026 ജൂൺ 22 മുതൽ 30 വരെ (കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ – CBT)

അപേക്ഷകർ ശ്രദ്ധിക്കാൻ

ജനറൽ/അൺറിസർവ്ഡ് വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് 1150 രൂപയാണ് അപേക്ഷാ ഫീസ്. അപേക്ഷ സമർപ്പിച്ച ശേഷം കൺഫർമേഷൻ പേജ് ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കാൻ എൻടിഎ നിർദ്ദേശിക്കുന്നു. അസിസ്റ്റന്റ് പ്രൊഫസർ നിയമനം, ജൂനിയർ റിസർച്ച് ഫെലോഷിപ്പ്, പിഎച്ച്ഡി പ്രവേശനം എന്നിവയ്ക്കുള്ള യോഗ്യതാ പരീക്ഷയാണിത്. മൊത്തം 85 വിഷയങ്ങളിലാണ് പരീക്ഷ നടക്കുന്നത്. പരീക്ഷാ കേന്ദ്രം സംബന്ധിച്ച അറിയിപ്പും, തുടർന്ന് അഡ്മിറ്റ് കാർഡും ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാകും. കൂടുതൽ വിവരങ്ങൾക്കായി ugcnet.nta.nic.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക.