ഉദയനിധി സ്റ്റാലിന്റെ അറസ്റ്റ് മുഖ്യമന്ത്രി വിജയ്‌യുടെ നേരിട്ടുള്ള നിര്‍ദേശപ്രകാരമെന്ന് ടിവികെ വൃത്തങ്ങള്‍
അതിരുവിട്ട പരാമര്‍ശങ്ങള്‍ ഇനിയും അനുവദിക്കില്ലെന്ന് വിജയ് നിലപാട് സ്വീകരിച്ചു. ഉദയനിധിയെ അറസ്റ്റ് ചെയുന്നത് സന്ദേശമാകുമെന്നും അദ്ദേഹം പറഞ്ഞു.
രാവിലെ എട്ടിനു മുന്‍പ് അറസ്റ്റ് ചെയാന്‍ ആയിരുന്നു നിര്‍ദേശമെന്നും പറയുന്നു.
അധിക്ഷേപ പരമാര്‍ശത്തില്‍ ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിന്റെ അറസ്റ്റ് മുഖ്യമന്ത്രി വിജയ്‌യുടെ നേരിട്ടുള്ള നിര്‍ദേശപ്രകാരം എന്ന് ടിവികെ വൃത്തങ്ങള്‍. അതിരുവിട്ട പരാമര്‍ശങ്ങള്‍ ഇനിയും അനുവദിക്കില്ലെന്ന് വിജയ് നിലപാട് സ്വീകരിച്ചു. ഉദയനിധിയെ അറസ്റ്റ് ചെയുന്നത് സന്ദേശമാകുമെന്നും അദ്ദേഹം പറഞ്ഞു. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്യില്ലെന്ന് അറിയാമായിരുന്നു എന്നും നേതാക്കള്‍ വ്യക്തമാക്കി. എങ്കിലും അറസ്റ്റുമായി മുന്നോട്ട് പോകാന്‍ നിര്‍ദേശിച്ചു. രാവിലെ എട്ടിനു മുന്‍പ് അറസ്റ്റ് ചെയാന്‍ ആയിരുന്നു നിര്‍ദേശമെന്നും പറയുന്നു.
കാവേരി നദീജല തര്‍ക്കവുമായി ബന്ധപ്പെട്ട് തഞ്ചാവൂരില്‍ നടത്തിയ പ്രതിഷേധത്തിനിടെ നടത്തിയ വിവാദ പരാമര്‍ശത്തില്‍ പ്രതിപക്ഷ നേതാവും ഡി.എം.കെ നേതാവുമായ ഉദയനിധി സ്റ്റാലിനെ തഞ്ചാവൂര്‍ പോലീസ് ചോദ്യം ചെയ്യലിന് ശേഷം സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. തഞ്ചാവൂര്‍ സെംഗിപ്പട്ടി പോലീസ് സ്റ്റേഷനിലെ മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് അദ്ദേഹത്തെ മോചിപ്പിച്ചത്. ചെന്നൈ നീലാങ്കരയിലെ വസതിയില്‍ നിന്ന് ചൊവ്വാഴ്ച രാവിലെ തഞ്ചാവൂര്‍ പോലീസ് കസ്റ്റഡിയിലെടുത്ത ഉദയനിധിയെ തഞ്ചാവൂര്‍ ജില്ലയിലെ സെംഗിപ്പട്ടി പോലീസ് സ്റ്റേഷനില്‍ എത്തിച്ചാണ് ചോദ്യം ചെയ്തത്