മധ്യപ്രദേശിൽ രണ്ടുവയസുകാരൻ കുഴൽകിണറിൽ വീണു 

 കളിക്കുന്നതിനിടെ കുഴൽകിണറിൽ വീണ രണ്ടുവയസുകാരനായുളള രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. മധ്യപ്രദേശിലെ ഉജ്ജയിൻ ജില്ലയിലാണ് സംഭവം. വയലിൽ കളിച്ചുകൊണ്ടിരിക്കെയാണ് രണ്ട് വയസുളള ആൺകുട്ടി തുറന്നുകിടന്നിരുന്ന കുഴൽകിണറിലേക്ക് വീണത്. ജലാരിയ ഗ്രാമത്തിൽ ഇന്നലെ രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം.

 

 ഉജ്ജയിൻ: കളിക്കുന്നതിനിടെ കുഴൽകിണറിൽ വീണ രണ്ടുവയസുകാരനായുളള രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. മധ്യപ്രദേശിലെ ഉജ്ജയിൻ ജില്ലയിലാണ് സംഭവം. വയലിൽ കളിച്ചുകൊണ്ടിരിക്കെയാണ് രണ്ട് വയസുളള ആൺകുട്ടി തുറന്നുകിടന്നിരുന്ന കുഴൽകിണറിലേക്ക് വീണത്. ജലാരിയ ഗ്രാമത്തിൽ ഇന്നലെ രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം.

രാജസ്ഥാനിലെ പാലിയിൽ നിന്ന് മൂന്നുദിവസം മുൻപ് കുടുംബത്തോടൊപ്പം എത്തിയതായിരുന്നു ഭാഗീരഥ് എന്ന രണ്ടുവയസുകാരൻ. അച്ഛൻ പ്രവീൺ ദേവസി ആട്ടിടയനാണ്. കുടുംബത്തോടൊപ്പം ആടുമേയ്ക്കാനായി പ്രദേശത്ത് എത്തിയ ഭാഗീരഥ് വയലിൽ കളിച്ചു കൊണ്ടിരിക്കുകയായിരുന്നു. അതിനിടെയാണ് തുറന്നുകിടന്നിരുന്ന കുഴൽകിണറിലേക്ക് അബദ്ധത്തിൽ വീണത്.