ഒഡീഷയില്‍ രണ്ട് അധ്യാപകര്‍ സൂര്യാതപമേറ്റ് മരിച്ചു
ഒഡീഷയില്‍ രണ്ട് ദിവസത്തിനുള്ളില്‍ രണ്ട് അധ്യാപകര്‍ സൂര്യാതപമേറ്റ് മരിച്ചു. മയൂര്‍ഭഞ്ച് ജില്ലയിലെ ബൈദ്യനാഥ് ഹൈസ്‌കൂള്‍ അധ്യാപകന്‍ രാജ്കപൂര്‍ ഹെംബ്രാം, സുന്ദര്‍ഗഡ് ജില്ലയിലെ ജരദ ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ അധ്യാപകന്‍ അനുരാഗ് എക്ക എന്നിവരാണ് സൂര്യാതപമേറ്റ് മരിച്ചത്.
Updated: Apr 27, 2026, 16:25 IST
സര്‍വേ കഴിഞ്ഞ് മടങ്ങിയെത്തിയ ഉടനെ രാജ്കപൂര്‍ അബോധാവസ്ഥയിലാവുകയും ആശുപത്രിയില്‍ വെച്ച് മരിക്കുകയും ചെയ്തു. ശനിയാഴ്ച ഡ്യൂട്ടിക്കിടെ അനുരാഗ് രോഗബാധിതനാവുകയും അതേദിവസം തന്നെ മരണപ്പെടുകയും ചെയ്തു.
ഭുവനേശ്വര്‍: ഒഡീഷയില്‍ രണ്ട് ദിവസത്തിനുള്ളില്‍ രണ്ട് അധ്യാപകര്‍ സൂര്യാതപമേറ്റ് മരിച്ചു. മയൂര്‍ഭഞ്ച് ജില്ലയിലെ ബൈദ്യനാഥ് ഹൈസ്‌കൂള്‍ അധ്യാപകന്‍ രാജ്കപൂര്‍ ഹെംബ്രാം, സുന്ദര്‍ഗഡ് ജില്ലയിലെ ജരദ ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ അധ്യാപകന്‍ അനുരാഗ് എക്ക എന്നിവരാണ് സൂര്യാതപമേറ്റ് മരിച്ചത്.സെന്‍സസ് (കണക്കെടുപ്പ്) ജോലികള്‍ക്കായി വീടുതോറുമുള്ള സര്‍വേ നടത്തുന്നതിനിടെയാണ് ഇവര്‍ക്ക് അസ്വസ്ഥത അനുഭവപ്പെട്ടത്.
സര്‍വേ കഴിഞ്ഞ് മടങ്ങിയെത്തിയ ഉടനെ രാജ്കപൂര്‍ അബോധാവസ്ഥയിലാവുകയും ആശുപത്രിയില്‍ വെച്ച് മരിക്കുകയും ചെയ്തു. ശനിയാഴ്ച ഡ്യൂട്ടിക്കിടെ അനുരാഗ് രോഗബാധിതനാവുകയും അതേദിവസം തന്നെ മരണപ്പെടുകയും ചെയ്തു.
ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായിരുന്നിട്ടും സെന്‍സസ് ജോലികള്‍ തുടരാന്‍ അധികാരികളുടെ ഭാഗത്തുനിന്ന് സമ്മര്‍ദ്ദമുണ്ടായിരുന്നുവെന്ന് രാജ്കപൂര്‍ ഹെംബ്രാമിന്റെ കുടുംബം ആരോപിച്ചു.