ജമ്മു കശ്മീരിലെ കിഷ്ത്വാര്‍ ജില്ലയില്‍ പട്രോളിംഗിനിടയില്‍ രണ്ട് സ്പെഷ്യല്‍ പൊലീസ് ഓഫീസര്‍മാരെ കാണാതായി
എസ്പിഒമാരായ റാഷ്പാല്‍ കുമാര്‍ (40), ബാബി ചന്ദ് (54) എന്നിവരെയാണ് കാണാതായതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
പ്രദേശത്ത് സുരക്ഷാ സേനയുടെ നേതൃത്വത്തില്‍ വന്‍ തെരച്ചില്‍ ആരംഭിച്ചു.
ജമ്മു കശ്മീരിലെ കിഷ്ത്വാര്‍ ജില്ലയില്‍ പട്രോളിംഗിനിടയില്‍ രണ്ട് സ്പെഷ്യല്‍ പൊലീസ് ഓഫീസര്‍മാരെ കാണാതായി. ബുധനാഴ്ച ഡച്ചാന്-മര്‍വ മേഖലയിലാണ് സംഭവം. തുടര്‍ന്ന് പ്രദേശത്ത് സുരക്ഷാ സേനയുടെ നേതൃത്വത്തില്‍ വന്‍ തെരച്ചില്‍ ആരംഭിച്ചു. എസ്പിഒമാരായ റാഷ്പാല്‍ കുമാര്‍ (40), ബാബി ചന്ദ് (54) എന്നിവരെയാണ് കാണാതായതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
സൈന്യത്തോടൊപ്പം പട്രോളിംഗ് നടത്തിയിരുന്ന ഇവര്‍ ധേര്ണ പോസ്റ്റിലേക്ക് മടങ്ങുന്നതിനിടയിലാണ് കാണാതായതെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമാമെന്ന് അധികൃതര്‍ അറിയിച്ചു. സംഭവദിവസം പകല്‍ സമയത്ത് പ്രദേശത്ത് വെടിവെയ്പ് ശബ്ദം കേട്ടിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. തുടക്കത്തില്‍ ഇവരുടെ മൊബൈല്‍ ഫോണുകള്‍ റിംഗ് ചെയ്തിരുന്നെങ്കിലും പിന്നീട് സ്വിച്ച് ഓഫ് ചെയ്യപ്പെട്ട നിലയിലാകുകയായിരുന്നു. ഇരുവരെയും കണ്ടെത്താന്‍ പൊലീസും സുരക്ഷാ സേനയും സംയുക്തമായി തെരച്ചില്‍ തുടരുകയാണ്.