എല്‍പിജി പ്രതിസന്ധിക്കു താല്‍ക്കാലിക ആശ്വാസമായി രണ്ട് കപ്പലുകള്‍ കൂടി ഇന്ത്യയിലേക്ക്

ഇന്ത്യന്‍ പതാകയുള്ള ഇവയ്ക്ക് സുരക്ഷയൊരുക്കാന്‍ മൂന്ന് നാവികസേനാ കപ്പലുകളും പ്രദേശത്തുണ്ട്.

 

ശിവാലിക്, നന്ദാദേവി എന്നീ എല്‍പിജി ടാങ്കറുകള്‍ നാളെയും മറ്റന്നാളുമായി ഗുജറാത്തിലെ മുന്ദ്ര, കാണ്ട്ല തുറമുഖങ്ങളില്‍ എത്തും.

എല്‍പിജി പ്രതിസന്ധിക്കു താല്‍ക്കാലിക ആശ്വാസമായി 92,700 ടണ്‍ എല്‍പിജിയുമായി ശിവാലിക്, നന്ദാദേവി എന്നീ എല്‍പിജി ടാങ്കറുകള്‍ നാളെയും മറ്റന്നാളുമായി ഗുജറാത്തിലെ മുന്ദ്ര, കാണ്ട്ല തുറമുഖങ്ങളില്‍ എത്തും. ശിവാലിക് എല്‍പിജി ടാങ്കറില്‍ 46,000 മെട്രിക് ടണ്‍ എല്‍പിജിയും നന്ദാദേവി എല്‍പിജി ടാങ്കറില്‍ 46,000 മെട്രിക് ടണ്‍ എല്‍പിജിയും ഉണ്ട്.

ഇന്ത്യന്‍ പതാകയുള്ള ഇവയ്ക്ക് സുരക്ഷയൊരുക്കാന്‍ മൂന്ന് നാവികസേനാ കപ്പലുകളും പ്രദേശത്തുണ്ട്. കേന്ദ്രസര്‍ക്കാര്‍ ഇറാനുമായി നടത്തിയ നയതന്ത്രനീക്കങ്ങള്‍ക്കൊടുവിലാണ് ഹോര്‍മുസ് കടലിടുക്ക് പ്രദേശത്തുണ്ടായിരുന്ന കപ്പലുകള്‍ക്കു യാത്ര തുടരാന്‍ വെള്ളിയാഴ്ച രാത്രി അനുമതി ലഭിച്ചതെന്ന് കേന്ദ്ര ഷിപ്പിങ് മന്ത്രാലയം അറിയിച്ചിരുന്നു.