ലണ്ടനില്‍ വാടക വീട്ടില്‍ ഉണ്ടായ തീപിടുത്തത്തില്‍ രണ്ട് ഇന്ത്യൻ വിദ്യാർഥികള്‍ മരിച്ചു
ലണ്ടനിലെ ക്രോയ്ഡണിലുള്ള വാടക വീട്ടില്‍ ഉണ്ടായ തീപിടുത്തത്തില്‍ രണ്ട് ഇന്ത്യൻ വിദ്യാർഥികള്‍ മരിച്ചു.ആന്ധ്രാപ്രദേശിലെ കാക്കിനടയ സ്വദേശി ഗാന്തി അഭിഷേക് (28), തെലങ്കാനയിലെ നിസാമാബാദ് സ്വദേശി കാമിനേനി സായ് ശ്രീകർ (26) എന്നിവരാണ് മരിച്ചത്. സംഭവം നടക്കുമ്പോള്‍ മൂന്ന് പേരാണ് വീട്ടിലുണ്ടായിരുന്നത്. ഗാന്തി അഭിഷേക് സംഭവ സ്ഥലത്തു തന്നെ മരിച്ചിരുന്നു.
Updated: Feb 28, 2026, 15:04 IST
ഗുരുതരമായ പരിക്കുകളോടെ മറ്റ് രണ്ട് പേരെയും ക്രോയ്ഡണ്‍ യൂണിവേഴ്സിറ്റി ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ചികിത്സയിലിരിക്കെ കാമിനേനിയ്ക്ക് മസ്തിഷ്ക മരണം സംഭവിക്കുകയും തുടർന്ന് മരണം സ്ഥിരീകരിക്കുകയുമായിരുന്നു.
ലണ്ടൻ : ലണ്ടനിലെ ക്രോയ്ഡണിലുള്ള വാടക വീട്ടില്‍ ഉണ്ടായ തീപിടുത്തത്തില്‍ രണ്ട് ഇന്ത്യൻ വിദ്യാർഥികള്‍ മരിച്ചു.ആന്ധ്രാപ്രദേശിലെ കാക്കിനടയ സ്വദേശി ഗാന്തി അഭിഷേക് (28), തെലങ്കാനയിലെ നിസാമാബാദ് സ്വദേശി കാമിനേനി സായ് ശ്രീകർ (26) എന്നിവരാണ് മരിച്ചത്. സംഭവം നടക്കുമ്പോള്‍ മൂന്ന് പേരാണ് വീട്ടിലുണ്ടായിരുന്നത്. ഗാന്തി അഭിഷേക് സംഭവ സ്ഥലത്തു തന്നെ മരിച്ചിരുന്നു.
ഗുരുതരമായ പരിക്കുകളോടെ മറ്റ് രണ്ട് പേരെയും ക്രോയ്ഡണ്‍ യൂണിവേഴ്സിറ്റി ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ചികിത്സയിലിരിക്കെ കാമിനേനിയ്ക്ക് മസ്തിഷ്ക മരണം സംഭവിക്കുകയും തുടർന്ന് മരണം സ്ഥിരീകരിക്കുകയുമായിരുന്നു. മൃതദേഹങ്ങള്‍ എത്രയും വേഗം ഇന്ത്യയിലേക്ക് കൊണ്ടുവരണമെന്ന് ഇരുവരുടെയും കുടുംബം ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്.