രണ്ടരലക്ഷം കുട്ടികൾക്ക് പോഷകാഹാരക്കുറവ്: ​ഗുജറാത്തിലെ ഞെട്ടിക്കുന്ന കണക്ക്

ഗുജറാത്തിൽ ഞെട്ടിക്കുന്ന കണക്കുമായി വനിത-ശിശുക്ഷേമ മന്ത്രാലയം. രണ്ടരലക്ഷം കുട്ടികൾ പോഷകാഹാരക്കുറവ് നേരിടുന്നതായി റിപ്പോർട്ട്. 
ഗുജറാത്തിൽ ആരോഗ്യ മേഖല തകർന്നടിയുന്നതിന്റെ ഞെട്ടിക്കുന്ന കണക്കാണ് വനിത-ശിശുക്ഷേമ മന്ത്രാലയത്തിന്റെ റിപ്പോർട്ടിലൂടെ വ്യക്തമാക്കുന്നത്.

 


ഗുജറാത്തിൽ ഞെട്ടിക്കുന്ന കണക്കുമായി വനിത-ശിശുക്ഷേമ മന്ത്രാലയം. രണ്ടരലക്ഷം കുട്ടികൾ പോഷകാഹാരക്കുറവ് നേരിടുന്നതായി റിപ്പോർട്ട്. 
ഗുജറാത്തിൽ ആരോഗ്യ മേഖല തകർന്നടിയുന്നതിന്റെ ഞെട്ടിക്കുന്ന കണക്കാണ് വനിത-ശിശുക്ഷേമ മന്ത്രാലയത്തിന്റെ റിപ്പോർട്ടിലൂടെ വ്യക്തമാക്കുന്നത്. ശനിയാഴ്ച നിയമസഭയിൽ അവതരിപ്പിച്ച റിപ്പോർട്ട് പ്രകാരം 30 ജില്ലകളിലായി ആകെ 2,57,269 കുട്ടികളാണ് നിലവിൽ പോഷകാഹാരക്കുറവ് നേരിടുന്നത്.

ആകെ ബാധിക്കപ്പെട്ട കുട്ടികളിൽ 2,11,635 പേർ ഭാരക്കുറവുള്ളവരാണ്. ഇതിൽ 45,634 കുട്ടികൾ അതീവ ഗുരുതരമായ ഭാരക്കുറവ് നേരിടുന്നവരാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഗോത്രവർഗ മേഖലകളിലാണ് പോഷകാഹാരക്കുറവ് ഏറ്റവും രൂക്ഷമായിട്ടുള്ളത്. പഞ്ച്മഹൽ, ബനസ്കാന്ത ഖേഡ എന്നീ ജില്ലകളാണ് കുട്ടികളിലാണ് കൂടുതൽ പോഷകാഹാര കുറവ് കാണുന്നത്.

വഡോദര, അഹമ്മദാബാദ് .ഗാന്ധിനഗർ എന്നീ ഓരോ നഗരങ്ങളിലും 1000 ത്തിലധികം കുട്ടികളാണ് പോഷകാഹാരകുറവുള്ളത്. ചില ജില്ലകളിൽ പോഷകാഹാരക്കുറവ് നേരിടുന്ന കുട്ടികളുടെ എണ്ണത്തിൽ വർദ്ധനവുണ്ടായതായും റിപ്പോർട്ടുണ്ട്. ശിശുക്ഷേമത്തിനും പോഷകാഹാരത്തിനുമായി വിവിധ പദ്ധതികൾ നടപ്പിലാക്കുന്നുണ്ടെങ്കിലും ഇതൊന്നും ഫലപ്രാപ്തിയിൽ എത്തുന്നില്ലെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത് .