ടിവികെ സര്‍ക്കാരിന്റെ ഭാഗമാകാതെ പുറത്തുനിന്നുള്ള പിന്തുണ നല്‍കും ; നിലപാട് വ്യക്തമാക്കി സിപിഎമ്മും സിപിഐയും
രണ്ട് എംഎല്‍എമാരുള്ള വി.സി.കെ കൂടി പിന്തുണ നല്‍കിയാല്‍ കേവല ഭൂരിപക്ഷമായ 118ലേക്ക് ടിവികെ എത്തും.
സര്‍ക്കാര്‍ രൂപീകരിക്കുന്നതിനായി സിപിഎമ്മും സിപിഐയും വെള്ളിയാഴ്ച ടി.വി.കെയ്ക്ക് പിന്തുണ അറിയിച്ചുകൊണ്ട് കത്തുകള്‍ നല്‍കിയിരുന്നു.
തമിഴ്നാട്ടില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് വിജയ്യുടെ തമിഴിഗ വെട്രി കഴകത്തിന് (ടിവികെ) പിന്തുണ നല്‍കുമ്പോള്‍ തന്നെ, സംസ്ഥാനത്തിന്റെ താല്‍പ്പര്യങ്ങളും അവകാശങ്ങളും സംരക്ഷിക്കുന്നതിനായി ഡിഎംകെയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നത് തുടരുമെന്ന് വ്യക്തമാക്കി സിപിഎമ്മും സിപിഐയും. ഞങ്ങള്‍ സര്‍ക്കാരിന്റെ ഭാഗമാകാതെ പുറത്തുനിന്നുള്ള പിന്തുണ നല്‍കുമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി പി ഷണ്‍മുഖം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സര്‍ക്കാര്‍ രൂപീകരിക്കുന്നതിനായി സിപിഎമ്മും സിപിഐയും വെള്ളിയാഴ്ച ടി.വി.കെയ്ക്ക് പിന്തുണ അറിയിച്ചുകൊണ്ട് കത്തുകള്‍ നല്‍കിയിരുന്നു.
രണ്ട് എംഎല്‍എമാരുള്ള വി.സി.കെ കൂടി പിന്തുണ നല്‍കിയാല്‍ കേവല ഭൂരിപക്ഷമായ 118ലേക്ക് ടിവികെ എത്തും. പാര്‍ട്ടിയുടെ തീരുമാനം ഇടതുപക്ഷ പാര്‍ട്ടികളുടെ തീരുമാനത്തെ പ്രതിഫലിപ്പിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഡിഎംകെ നേതാവ് എംകെ സ്റ്റാലിന്‍ ഒരിക്കലും ടിവികെയെയോ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവരുടെ ശ്രമങ്ങളെയോ എതിര്‍ക്കാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് ഇടതുനേതാക്കള്‍ പറഞ്ഞു. ഡിഎംകെ പ്രതിപക്ഷത്തിരിക്കും. ഞങ്ങള്‍ സ്വതന്ത്ര പാര്‍ട്ടികളാണ്. ഞങ്ങള്‍ സ്വന്തമായി തീരുമാനമെടുത്തിട്ടുണ്ടെന്നും ഇടതുനേതാക്കള്‍ പറഞ്ഞു. ജനവിധിയെ ഞങ്ങള്‍ അംഗീകരിക്കുകയാണ്,വീരപാണ്ഡ്യന്‍ പറഞ്ഞു.