തെരഞ്ഞെടുപ്പില്‍ ടിവികെ ചെലവാക്കിയത് 19.81 കോടി രൂപ ; ഭരണം നഷ്ടമായ ഡിഎംകെ ചെലവാക്കിയത് പത്തിരട്ടി
ആദ്യമായി തെരഞ്ഞെടുപ്പിനെ നേരിട്ട ടിവികെയുടെ ചപ്രചാരണ ചെലവ് തീരെ കുറവായിരുന്നു.
തെരഞ്ഞെടുപ്പ് കമ്മിഷന് നല്‍കിയ കണക്കു പ്രകാരം 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ഡിഎംകെ 197.85 കോടി രൂപയും അണ്ണാ ഡിഎംകെ 112.40 കോടി രൂപയും ബിജെപി 51.56 കോടി രൂപയുമാണ് ചെലവാക്കിയത്.
തമിഴ്‌നാട്ടില്‍ അധികരം പിടിച്ച തമിഴകം വെട്രി കഴകം നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രചാരണത്തിന് ചെലവിട്ടത് 19.81 കോടി രൂപ മാത്രം. ഭരണം നഷ്ടമായ ഡിഎംകെയുടെ ഇതിന്റെ പത്തിരട്ടി തുകയാണ് ചെലവാക്കിയത്.
തെരഞ്ഞെടുപ്പ് കമ്മിഷന് നല്‍കിയ കണക്കു പ്രകാരം 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ഡിഎംകെ 197.85 കോടി രൂപയും അണ്ണാ ഡിഎംകെ 112.40 കോടി രൂപയും ബിജെപി 51.56 കോടി രൂപയുമാണ് ചെലവാക്കിയത്. ആദ്യമായി തെരഞ്ഞെടുപ്പിനെ നേരിട്ട ടിവികെയുടെ ചപ്രചാരണ ചെലവ് തീരെ കുറവായിരുന്നു.
പത്രവും ടെലിവിഷനും റേഡിയോയുമടക്കമുള്ള മാധ്യമങ്ങളിലെ പരസ്യത്തിനാണ് ടിവികെ അധികവും പണം ചെലവാക്കിയത്, 6.34 കോടി രൂപ. ഇതില്‍ 1.79 കോടി രൂപ ചെലവിട്ടത് മന്ത്രി ആധവ് അര്‍ജുനയുടെ കമ്പനി വഴിയാണ്. വിജയ്ക്ക് സ്വകാര്യ വിമാന യാത്രയ്ക്ക് 3.54 കോടി രൂപ ചെലവാക്കി. പൊതു യോഗങ്ങള്‍ക്ക് 2.06 കോടി രൂപ ചെലവിട്ടു. ലഘുരേഖകള്‍ക്കും പോസ്റ്ററുകള്‍ക്കും മറ്റുമായി 40.54 ലക്ഷം രൂപ ചിലവായി.