വനിതാ കളക്ടര്‍ക്ക് അശ്ലീലസന്ദേശം അയച്ചെന്ന കേസ്: ടിവികെ എംഎല്‍എ അരുള്‍ വിഘ്‌നേഷ് അറസ്റ്റില്‍

മദ്രാസ് ഹൈക്കോടതിയുടെ നിലപാടാണ് സംഭവത്തില്‍ നിര്‍ണായകമായത്.

 

ജൂലായ് മാസത്തില്‍ നടന്ന സംഭവത്തില്‍ നാലുമാസത്തിന് ശേഷമാണ് അറസ്റ്റുണ്ടാകുന്നത്.

ജില്ലാ കളക്ടര്‍ക്ക് അശ്ലീലസന്ദേശം അയച്ചെന്ന കേസില്‍ ടിവികെ എംഎല്‍എ അരുള്‍ വിഘ്‌നേഷ് അറസ്റ്റില്‍. കള്ളക്കുറിച്ചിയിലെ എംഎല്‍എയായ അരുള്‍ വിഘ്‌നേഷി(36)നെയാണ് വെള്ളിയാഴ്ച പൊലീസ് അറസ്റ്റ് ചെയ്തത്. ജൂലായ് മാസത്തില്‍ നടന്ന സംഭവത്തില്‍ നാലുമാസത്തിന് ശേഷമാണ് അറസ്റ്റുണ്ടാകുന്നത്.

മദ്രാസ് ഹൈക്കോടതിയുടെ നിലപാടാണ് സംഭവത്തില്‍ നിര്‍ണായകമായത്. ഇതോടെ വനിതാ കളക്ടര്‍ നവംബര്‍ 23-ന് രേഖാമൂലം എംഎല്‍എക്കെതിരേ പരാതി നല്‍കി. കള്ളക്കുറിച്ചി പൊലീസ് സൂപ്രണ്ടിനാണ് കളക്ടര്‍ പരാതി നല്‍കിയത്. പിന്നാലെ കള്ളക്കുറിച്ചി ഓള്‍ വിമന്‍ പൊലീസ് വിവിധ വകുപ്പുകള്‍ പ്രകാരം എംഎല്‍എയ്‌ക്കെതിരേ കേസെടുക്കുകയും ചെയ്തിരുന്നു.

കള്ളക്കുറിച്ചി എംഎല്‍എയായ അരുള്‍ വിഘ്‌നേഷ് കളക്ടറുടെ വസതിയിലെത്തി മോശമായ ഉദ്ദേശ്യത്തോടെ സമീപിച്ചെന്നും അശ്ലീലസന്ദേശങ്ങള്‍ അയച്ചെന്നുമാണ് പരാതി. കളക്ടറുടെ വസ്ത്രധാരണത്തെക്കുറിച്ച് ഉള്‍പ്പെടെ അശ്ലീലച്ചുവയോടെ വാട്‌സാപ്പില്‍ സന്ദേശം അയച്ചു, പൊതുപരിപാടികള്‍ക്കിടെ ശരീരത്തില്‍ മോശമായി സ്പര്‍ശിക്കാന്‍ ശ്രമിച്ചു, പലരാത്രികളിലും മോശം ഉദ്ദേശ്യത്തോടെ ഔദ്യോ?ഗിക വസതിയില്‍ എത്തിയെന്നും പരാതിയില്‍ പറയുന്നു.