വനിതാ കലക്ടര്‍ക്ക് അശ്ലീല സന്ദേശം : ടിവികെ എംഎല്‍എ അറസ്റ്റില്‍

വനിതാ ഐഎഎസ് ഉദ്യോഗസ്ഥയ്ക്ക് അശ്ലീല സന്ദേശം അയച്ച സംഭവത്തില്‍ തമിഴക വെട്രി കഴകം (ടിവികെ) എംഎല്‍എ അരുള്‍ വിഘ്‌നേഷ് അറസ്റ്റില്‍.സംഭവത്തിൽ സുതാര്യമായ അന്വേഷണം വേണമെന്ന് മദ്രാസ് ഹൈക്കോടതി തമിഴ്നാട് സർക്കാരിന് നിർദേശം നൽകിയിരുന്നു.

 

കള്ളക്കുറിച്ചി ജില്ലാ കലക്ടറായ വനിതാ ഐഎഎസ് ഉദ്യോഗസ്ഥയ്ക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ചെന്നും, പൊതുപരിപാടികളിലും ഔദ്യോഗിക വസതിയിലുമെത്തി അപമര്യാദയായി പെരുമാറിയെന്നുമാണ് ആരോപണം.

ചെന്നൈ : വനിതാ ഐഎഎസ് ഉദ്യോഗസ്ഥയ്ക്ക് അശ്ലീല സന്ദേശം അയച്ച സംഭവത്തില്‍ തമിഴക വെട്രി കഴകം (ടിവികെ) എംഎല്‍എ അരുള്‍ വിഘ്‌നേഷ് അറസ്റ്റില്‍.സംഭവത്തിൽ സുതാര്യമായ അന്വേഷണം വേണമെന്ന് മദ്രാസ് ഹൈക്കോടതി തമിഴ്നാട് സർക്കാരിന് നിർദേശം നൽകിയിരുന്നു.

കള്ളക്കുറിച്ചി ജില്ലാ കലക്ടറായ വനിതാ ഐഎഎസ് ഉദ്യോഗസ്ഥയ്ക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ചെന്നും, പൊതുപരിപാടികളിലും ഔദ്യോഗിക വസതിയിലുമെത്തി അപമര്യാദയായി പെരുമാറിയെന്നുമാണ് ആരോപണം.

നവംബര്‍ 23-ന് കലക്ടര്‍ കള്ളക്കുറിച്ചി എസ്പിക്ക് പരാതി നല്‍കി. കലക്ടറുടെ ഔദ്യോഗിക പരാതിയുടെ അടിസ്ഥാനത്തില്‍, സ്ത്രീ പീഡന നിരോധന നിയമത്തിലെ വകുപ്പുകളും ഭാരതീയ ന്യായ സംഹിതയിലെ 75, 78, 79 വകുപ്പുകളും ചുമത്തിയാണ് എംഎൽഎയ്‌ക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. 

ഡി.എം.കെ എംപി കനിമൊഴിയാണ് ഈ വിഷയം ആദ്യമായി പൊതുസമൂഹത്തിന് മുന്നില്‍ കൊണ്ടുവന്നത്. ഇതിനെത്തുടര്‍ന്ന്, ഡി.എം.കെയും എ.ഐ.എ.ഡി.എം.കെയും ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ എം.എല്‍.എയ്ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു. ദേശീയ വനിതാ കമ്മീഷനും ആരോപണങ്ങള്‍ സ്വമേധയാ പരിഗണിക്കുകയും, നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.