ടിവികെ സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് ഇന്ന്

നടി തൃഷക്ക് എതിരായ ഉദയനിധി സ്റ്റാലിന്റെ ദ്വയാര്‍ഥ പരാമര്‍ശത്തില്‍ നിയമസഭ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ട്.

 

ജാമ്യത്തില്‍ ഇറങ്ങിയ ഉദയനിധി ഇന്ന് നിയമസഭയില്‍ എത്തും

തമിഴ്നാട്ടില്‍ ടിവികെ സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് ഇന്ന് അവതരിപ്പിക്കും. രാവിലെ പത്ത് മണിക്കാണ് ധനമന്ത്രി മാരി വില്‍സണ്‍ ബജറ്റ് അവതരിപ്പിക്കുക. സ്ത്രീകള്‍ക്കുള്ള ധനസഹായം വര്‍ധിപ്പിക്കല്‍, സര്‍ക്കാര്‍ ബസുകളില്‍ സൗജന്യ യാത്ര, 200 യൂണിറ്റ് വൈദ്യുതി തുടങ്ങിയ ജനപ്രിയ പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്. 

ജാമ്യത്തില്‍ ഇറങ്ങിയ ഉദയനിധി ഇന്ന് നിയമസഭയില്‍ എത്തും. നടി തൃഷക്ക് എതിരായ ഉദയനിധി സ്റ്റാലിന്റെ ദ്വയാര്‍ഥ പരാമര്‍ശത്തില്‍ നിയമസഭ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ട്.