ട്വിഷ ശര്‍മയുടെ മരണം: അന്വേഷണം ഊര്‍ജിതമാക്കി സിബിഐ
കേസില്‍ കഴിഞ്ഞ ദിവസമാണ് ഗിരിബാല അറസ്റ്റിലായത്.
അറസ്റ്റിലായ അമ്മായിഅമ്മ ഗിരിബാലയുടെ സാന്നിധ്യത്തില്‍ മരണവുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ വീട്ടില്‍ പുനരാവിഷ്‌കരിച്ചു.
നടിയും മോഡലുമായ ട്വിഷ ശര്‍മയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണം ഊര്‍ജിതമാക്കി സിബിഐ. അറസ്റ്റിലായ അമ്മായിഅമ്മ ഗിരിബാലയുടെ സാന്നിധ്യത്തില്‍ മരണവുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ വീട്ടില്‍ പുനരാവിഷ്‌കരിച്ചു. കേസില്‍ കഴിഞ്ഞ ദിവസമാണ് ഗിരിബാല അറസ്റ്റിലായത്.
രാജ്യവ്യാപകമായി ചര്‍ച്ചയായ കേസില്‍ അന്വേഷണസംഘം നടപടികള്‍ ഊര്‍ജിതമാക്കുകയാണ്. ട്വിഷയുടെ ഭര്‍തൃവീട്ടില്‍ ഗിരിബാലയുമായി എത്തിയ സിബിഐ സംഘം സംഭവങ്ങള്‍ പുനരാവിഷ്‌കരിച്ചു. ഡമ്മി പ്രതിമയടക്കം ഉപയോ?ഗിച്ചായിരുന്നു നടപടികള്‍. പ്രതികളുടെയും ദൃക്‌സാക്ഷികളുടെയും മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്തുന്നതാനായാണ് നടപടികള്‍. കഴിഞ്ഞമാസം പന്ത്രണ്ടിനാണ് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ ട്വിഷ ശര്‍മയെ കണ്ടെത്തിയത്. ഭര്‍ത്താവ് സമര്‍ത്ഥ് തൂങ്ങിയ ട്വിഷയെ താഴയിറക്കിയെന്നും അമ്മ ?ഗിരിബാല സിം?ഗ് കെട്ടഴിച്ചുവെന്നുമാണ് മൊഴി.
ജില്ലാ ജഡ്ജിയായി വിരമിച്ച ?ഗിരിബാല സിം?ഗിനും സമര്‍ത്ഥിനുമെതിരെയാണ് ട്വിഷയുടെ കുടുംബം മൊഴി നല്‍കിയത്. സമര്‍ത്ഥ് ഇപ്പോഴും കസ്റ്റഡിയിലാണ്. ?ഗിരിബാലയുടെ മുന്‍കൂര്‍ ജാമ്യം മധ്യപ്രദേശ് ഹൈക്കോടതി റദ്ദാക്കിയതിന് പിന്നാലെയാണ് വ്യാഴാഴ്ച സിബിഐ അറസ്റ്റ് ചെയ്തത്. സമര്‍ത്ഥുമായി ഡേറ്റിം?ഗ് ആപ്പില്‍ പരിചയപ്പെട്ട ട്വിഷയെ കല്യാണം കഴിഞ്ഞ് അഞ്ച് മാസം പിന്നിട്ടപ്പോഴാണ് ഭര്‍തൃവീട്ടില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവും ?ഗിരിബാലയും സ്ത്രീധനവുമായി ബന്ധപ്പെട്ട് ട്വിഷയെ നിരന്തരം പീഡിപ്പിച്ചിരുന്നുവെന്നും ഇതാണ് മരണ കാരണവുമെന്നാണ് കുടുംബത്തിന്റെ പരാതി. ട്വിഷയുമായുള്ള മകന്റെ വിവാഹം തങ്ങള്‍ക്ക് ചേര്‍ന്നതല്ലെന്ന് ?ഗിരിബാല നിരന്തരം പറഞ്ഞ് അധിക്ഷേപിച്ചിരുന്നുവെന്നും പരാതിയുണ്ട്. ഭര്‍തൃവീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് ?ട്വിഷ ?ഗര്‍ഭം അലസിപ്പിച്ചെന്നും ആരോപണമുണ്ട്.