സിജെപിക്ക് ഐക്യദാര്‍ഢ്യം: മുംബൈയില്‍ നടത്തിയ പ്രതിഷേധത്തില്‍ തുഷാര്‍ ഗാന്ധി, ഇമ്രാന്‍ ഖാന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസ്
സിജെപിക്ക് ഐക്യദാര്‍ഢ്യം: മുംബൈയില്‍ നടത്തിയ പ്രതിഷേധത്തില്‍ തുഷാര്‍ ഗാന്ധി, ഇമ്രാന്‍ ഖാന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസ്
മഹാത്മാ ഗാന്ധിയുടെ കൊച്ചുമകന്‍ കൂടിയായ തുഷാര്‍ ഗാന്ധി, നടന്‍ ഇമ്രാന്‍ ഖാന്‍, ശിവസേന (ഉദ്ധവ് താക്കറെ) എംഎല്‍എ വരുണ്‍ സര്‍ദേശായി അടക്കമുള്ളര്‍ പൊലീസിന്റെ കസ്റ്റഡിയിലായിരുന്നു.
Oct 11, 2026, 09:57 IST
ശനിയാഴ്ച ഉച്ചകഴിഞ്ഞ് മുംബൈയിലെ ക്രാന്തി മൈതാനത്ത് നിശ്ചയിച്ച സിജെപി ഐക്യദാര്‍ഢ്യ സംഗമത്തില്‍ തുഷാര്‍ ഗാന്ധി, നടന്‍ ഇമ്രാന്‍ ഖാന്‍ തുടങ്ങി 12 പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ദില്ലിയില്‍ കോക്‌റോച്ച് ജനത പാര്‍ട്ടി (സിജെപി) യുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം അറിയിച്ച് മുംബൈയിലെ നടന്ന സിജെപി ഐക്യദാര്‍ഢ്യ സംഗമത്തില്‍ കേസെടുത്ത് മുംബൈ പൊലീസ്.
ശനിയാഴ്ച ഉച്ചകഴിഞ്ഞ് മുംബൈയിലെ ക്രാന്തി മൈതാനത്ത് നിശ്ചയിച്ച സിജെപി ഐക്യദാര്‍ഢ്യ സംഗമത്തില്‍ തുഷാര്‍ ഗാന്ധി, നടന്‍ ഇമ്രാന്‍ ഖാന്‍ തുടങ്ങി 12 പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. കണ്ടാലറിയാവുന്ന 350 പേര്‍ക്കെതിരെയും കേസെടുത്തു. സംഭവത്തില്‍ 600 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. മഹാത്മാ ഗാന്ധിയുടെ കൊച്ചുമകന്‍ കൂടിയായ തുഷാര്‍ ഗാന്ധി, നടന്‍ ഇമ്രാന്‍ ഖാന്‍, ശിവസേന (ഉദ്ധവ് താക്കറെ) എംഎല്‍എ വരുണ്‍ സര്‍ദേശായി അടക്കമുള്ളര്‍ പൊലീസിന്റെ കസ്റ്റഡിയിലായിരുന്നു.