ആശ്രിതനിയമനത്തിലൂടെയുള്ള ജോലി ലഭിക്കാൻ അരുംകൊല; അമ്മയെ കാമുകനൊപ്പം ചേർന്ന് കൊലപ്പെടുത്തി മകള്‍
ജാർഖണ്ഡിലെ റാഞ്ചിയില്‍ ആശ്രിതനിയമനത്തിലൂടെയുള്ള ജോലി ലഭിക്കാൻ അമ്മയെ കാമുകനൊപ്പം ചേർന്ന് കൊലപ്പെടുത്തി പ്രായപൂർത്തിയാകാത്ത മകള്‍.നഹീദ പർവീണ്‍ എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പെണ്‍കുട്ടിയെയും കാമുകനെയും പൊലീസ് അറസ്റ്റ് ചെയ്തു.
വൈദ്യുതി വകുപ്പിലെ ജീവനക്കാരനായിരുന്ന ഭർത്താവ് നാലുവർഷം മുൻപ് മരണപ്പെട്ടു. തുടർന്ന് 45 ലക്ഷം രൂപ നഹീദയ്ക്ക് സർക്കാരില്‍ നിന്ന് ലഭിച്ചിരുന്നു. ഇതിന്റെ ഏക നോമിനി മകളായിരുന്നു.
മണിതോല സ്വദേശിയായ നഹീദ പർവീണ്‍ 17കാരിയായ ദത്തുപുത്രിക്കൊപ്പമാണ് താമസിച്ചിരുന്നത്. വൈദ്യുതി വകുപ്പിലെ ജീവനക്കാരനായിരുന്ന ഭർത്താവ് നാലുവർഷം മുൻപ് മരണപ്പെട്ടു. തുടർന്ന് 45 ലക്ഷം രൂപ നഹീദയ്ക്ക് സർക്കാരില്‍ നിന്ന് ലഭിച്ചിരുന്നു. ഇതിന്റെ ഏക നോമിനി മകളായിരുന്നു.
പെണ്‍കുട്ടി പതിവായി അക്കൗണ്ടില്‍ നിന്ന് പണമെടുത്ത് കാമുകനായ അർബാസിന് (20) നല്‍കിയിരുന്നു. ഇതുകണ്ടുപിടിച്ച നഹീദ പണമെടുക്കുന്നത് വിലക്കി. തുടർന്നാണ് അമ്മയെ ഒഴിവാക്കാൻ മകള്‍ തീരുമാനിച്ചത്.
ഏപ്രില്‍ 24ന് രാത്രി പെണ്‍കുട്ടിയും കാമുകനും ഇയാളുടെ മൂന്ന് സുഹൃത്തുക്കളും ചേർന്ന് ഉറക്കത്തിലായിരുന്ന നഹീദയെ തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ചു. ചെറുത്തുനില്‍ക്കുന്നതിനിടെ നഹീദയ്ക്ക് കഴുത്തിന് ഗുരുതരമായി മുറിവേറ്റു. രക്തം വാർന്നാണ് ഇവർ മരിച്ചത്. പിന്നാലെ നഹീദയുടെ ഭർത്താവിന്റെ സഹോദരൻ പൊലീസില്‍ പരാതി നല്‍കിയതാണ് കൊലപാതകവിവരം പുറത്തുവരാനിടയാക്കിയത്.പെണ്‍കുട്ടിയെയും കാമുകനെയും കസ്റ്റഡിയിലെടുത്ത പൊലീസ് ചോദ്യം ചെയ്തതിന് പിന്നാലെ ഇരുവരും കുറ്റം സമ്മതിച്ചു.